ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് കിഴക്കുവശം ഉണ്ടായ വാഹനാപകടത്തിൽ 6 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം
ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് കിഴക്കുവശം ഓട്ടോ സ്റ്റാൻഡിൽ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളില്‍ ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ടെമ്പോ നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷകള്‍ മറിഞ്ഞ് 4 ഓട്ടോ ഡ്രൈവർമാർക്കും, രണ്ടു പ്രദേശവാസികൾക്കും പരുക്കേറ്റു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
എന്നാൽ ഇതില്‍ കോയമ്പത്തൂര്‍ പോയിട്ട് വന്ന ഹരിപ്പാട് സ്വദേശിയുടെ പരിക്ക് ഗുരുതരമായതിനാല്‍ അടിയന്തര ചികിത്സക്കായി എറണാകുളത്തേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് .
ഹരിപ്പാട് പോലീസ്, ഹരിപ്പാട് ആംബുലന്‍സ് ഡ്രെെവേഴ്സ്, ഹരിപ്പാട് ഫയര്‍ ഫോഴ്സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…