vehicle-carrying-liquor-topples-on-madurai-highway-commuters-loot-bottles
ചെന്നൈ: പത്ത് ലക്ഷം രൂപയുടെ മദ്യകുപ്പികളുമായി വന്ന ലോറി തലകീഴായി മറിഞ്ഞു അപകടം. കേരളത്തിൽ നിന്നും പോയ ലോഡാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. തമിഴ്‌നാട്ടിലെ മധുരൈയിൽ വാരാഗനൂർ പ്രദേശത്താണ് സംഭവമുണ്ടായത്.
അതേസമയം തൃശൂരിലെ മണലൂരിന് സമീപമുള്ള വെയർഹൗസിൽ നിന്നാണ് മദ്യകുപ്പികൾ കൊണ്ടുവന്നത്. റോഡിൽ ലോറി മറിഞ്ഞതിനാലും മദ്യകുപ്പികൾ നിരന്ന് കിടന്നിരുന്നതിനാലും ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നലെ റോഡിലൂടെ സഞ്ചരിച്ചിരുന്ന യാത്രക്കാരും പ്രദേശവാസികളും ഓടിക്കൂടുകയും ഉടയാത്ത മദ്യകുപ്പികൾ എടുത്തുകൊണ്ട് പോകുകയുമായിരുന്നു. സംഭവസ്ഥലത്ത് വൻ കോലാഹലം സൃഷ്ടിച്ചാണ് ജനങ്ങൾ മദ്യകുപ്പികൾ മോഷ്ടിച്ചതെന്ന് ആക്ഷേപമുണ്ട്.
മാത്രമല്ല കഴിഞ്ഞ ഏപ്രിൽ 20ന് സമാനരീതിയിൽ അപകടം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന് മധ്യപ്രദേശിലെ ബർവാനിയിലുള്ള പാലത്തിൽ മദ്യകുപ്പികളുമായി എത്തിയ വാഹനം കാറുമായി ഇടിച്ചു. എന്നാൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനോടൊപ്പം ചിതറിക്കിടക്കുന്ന ബിയർ ബോട്ടിലുകൾ കൈവശപ്പെടുത്താനുള്ള തത്രപാടിലായിരുന്നു ജനങ്ങൾ. പിന്നീട് പോലീസ് സ്ഥലത്തെത്തിയപ്പോൾ ഉടഞ്ഞ കുപ്പികൾ അല്ലാതെ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…