Kerala

സഹോദരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; കലിയടങ്ങാതെ പുലർച്ചെ പെട്രോളുമായെത്തി സ്റ്റേഷൻ പരിസരത്തെ അഞ്ചു വാഹനങ്ങൾ കത്തിച്ചു; കാപ്പ കേസ് പ്രതി ഷമീമിനെ ഒടുവിൽ പിടികൂടിയത് അതിസാഹസികമായി

കണ്ണൂർ : വളപട്ടണം പോലീസ് സ്റ്റേഷനിലെ വളപ്പിൽ നിരവധി കേസുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹങ്ങൾ കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്.തീ വച്ചതാണോ തീപിടിച്ചതാണോ എന്ന സംശയത്തിലായിരുന്നു പോലീസ്. തീ വച്ചതാണെങ്കിൽ പ്രതിയായ ചാണ്ടി ഷമീമിനെ സംശയമുള്ളതായും പോലീസ് നേരത്തെ പറഞ്ഞിരുന്നു.ഷമീമിന്റെ സഹോദരൻ ഷംസീനിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെ ഷമീം സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തിരുന്നു.

പിന്നീടാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചത്.വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങളാണ് കത്തിയത്. ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായി കത്തി. ഒരു സ്കൂട്ടറും കാറും ഭാഗികമായി കത്തി നശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago