നൂഹ് നഗരം കനത്തപോലീസ് സുരക്ഷയിൽ
ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്ക് അനുമതി നൽകി. ചെറിയ സംഘങ്ങളായി തിരിഞ്ഞ് ക്ഷേത്ര ദർശനം നടത്താനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ജൂലൈ 31 ന് നടന്ന ശോഭായാത്രയ്ക്കിടെ ഉണ്ടായ കല്ലേറിന്റെയും പിന്നീട് നടന്ന സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ യാത്രയ്ക്ക് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. സംഘർഷങ്ങളിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനും ഉൾപ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. അതേസമയം വിശുദ്ധ ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച പ്രദേശവാസികൾക്ക് അവരുടെ സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. പുറത്ത് നിന്നുള്ളവർ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. പ്രദേശത്തെ സ്‌കൂളുകളും കോളേജുകളും അടച്ചിരിക്കുകയാണ്.
ഹരിയാന അതിർത്തികളിലും ജില്ലാതിർത്തികളിലും സുരക്ഷ കൂട്ടി. ടോൾ പ്ലാസകളിലും കർശന പരിശോധനകളുണ്ട്. മുൻകരുതലായി കഴിഞ്ഞദിവസംതന്നെ നൂഹ് ജില്ലയിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ ചൊവ്വാഴ്ചവരെ വിലക്കിയിരുന്നു. ഗുരുഗ്രാം അടക്കമുള്ള ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന ശക്തമാണ്. ദില്ലി -ഗുരുഗ്രാം അതിർത്തിയിൽ നിന്ന് നുഹ് വരെ അഞ്ച് പ്രധാന ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 1,900 ഹരിയാന പോലീസുകാരെയും 24 കമ്പനി അർദ്ധസൈനിക സേനയെയും കർശന നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി .
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…