video-huge-fire-in-sariska-tiger-reserve-air-force-choppers-fight-blaze
ജയ്പുര്‍: രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സരിസ്‌ക കടുവ സങ്കേതത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഉണ്ടായ തീപിടിത്തം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചതായി റിപ്പോർട്ട്. വനമേഖലയില്‍ ഉണ്ടായ തീപിടുത്തം ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനകം കത്തിയമർന്നത് 1800 ഫുട്ബോൾ മൈതാനങ്ങളോളം വലപ്പമുള്ള പ്രദേശങ്ങളാണ്. തീപിടിത്തം പ്രദേശത്തെ കടുവകളുടെ സഞ്ചാരത്തെ ബാധിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സരിസ്‌ക കടുവ സങ്കേതത്തില്‍ ഇരുപതിലധികം കടുവകളുണ്ട്. എന്നാൽ 24 മണിക്കൂറിലേറെയായിട്ടും തീ അണയ്ക്കാനോ തീ പടരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല.
അതേസമയം എസ്‌ടി–17 എന്ന കടുവയുടെയും രണ്ട് കടുവകുട്ടികളുടെയും ആവാസകേന്ദ്രത്തെയാണ് തീപിടിത്തം കൂടുതലായി ബാധിച്ചിട്ടുള്ളത്. ഇതേതുടർന്ന് കടുവയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അധികൃതർ പറയുന്നതായാണ് റിപ്പോർട്ട്.
വനപാലകരും ഫയര്‍ഫോഴ്‌സും ഉള്‍പ്പടെ 200ല്‍ അധികം ആളുകള്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തമുണ്ടായ പ്രദേശത്തിന്റെ ചുറ്റളവിൽ താമസിക്കുന്ന ഗ്രാമീണരോട് സുരക്ഷിത സ്ഥാനത്തേക്കു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൈന്യത്തിന്റെ നാല് ഹെലികോപ്റ്ററുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…