കൊച്ചി: വ്യാജ രേഖയുണ്ടാക്കി അധ്യാപന നിയമനത്തിന് ശ്രമിച്ച എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യയെ തള്ളി സി.പി.എം. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വ്യക്തമാക്കിയിരിക്കുന്നത്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണ് വിദ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത നടപടികളെ പ്രശംസിക്കുകയാണ് ചെയ്യേണ്ടതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഒരു തെരഞ്ഞെടുപ്പാകുമ്പോൾ പലരും മത്സരിക്കും. അവരെല്ലാം നേതാക്കളാണോ എന്ന് ചോദിച്ച ഇ.പി ജയരാജൻ കോളജിൽ തെരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ട് ലഭിക്കാൻ സാധ്യതയുള്ള പലരേയും മത്സരിപ്പിക്കും. അവരെല്ലാം നേതാക്കളല്ല എന്നും വ്യക്തമാക്കി. വിദ്യ ചെയ്തത് തെറ്റാണ്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണുണ്ടായത്. എസ്എഫ്ഐയെ തകർക്കാനും നശിപ്പിക്കാനും ശ്രമിക്കരുത്. എസ്എഫ്ഐക്കാർ തെറ്റ് ചെയ്യുന്നത് നോക്കിയാണ് പലരും നടക്കുന്നത്. തെറ്റ് പലരും ചെയ്തിട്ടുണ്ടാകും. കൂടാതെ ഫോട്ടോ നോക്കി ആരെയും വിലയിരുത്തരുത്. ഏതെല്ലാം നേതാക്കളുടെ കൂടെ ആരെല്ലാം ഫോട്ടോയെടുത്തിട്ടുണ്ട്. പലരും നേതാക്കളുടെ കൂടെ ഫോട്ടെയെടുക്കും. എവിടെ ചെന്നാലും ഫോട്ടോ എടുക്കാൻ ആളുകൾ വരുമെന്നും ജയരാജൻ പറഞ്ഞു.
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…