Kerala

കെ.എം ഷാജിയെ പൂട്ടാൻ വിജിലൻസ്; സ്വത്ത് വിവരം സംബന്ധിച്ച അന്വേഷണം കർണാടകയിലേക്ക്

കോഴിക്കോട്: കെ.എം ഷാജിയെ പൂട്ടാൻ ശക്തമായ നീക്കങ്ങളുമായി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം കർണാടകയിലേയ്ക്ക് നീങ്ങുകയാണ്. കർണാടകയിലെ സ്വത്ത് വിവരങ്ങളും ഇഞ്ചി കൃഷിയെക്കുറിച്ചും വിജിലൻസ് അന്വേഷിക്കും. സ്വത്ത് വിവരങ്ങൾ തേടി അന്വേഷണസംഘം കർണാടക രജിസ്‌ട്രേഷൻ വിഭാഗത്തെ സമീപിക്കുമെന്നാണ് വിവരം. വിജിലൻസിന്റെ സ്പെഷ്യൽ സെൽ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വിവിധ വിവരങ്ങൾ ശേഖരിക്കുന്നതിനിടയിൽ കെ.എം ഷാജിയ്ക്ക് കർണാടകയിലും സ്വത്തുക്കളുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് ഇഞ്ചികൃഷിയിലൂടെയാണ് വരുമാനം ഉണ്ടായതെന്ന് കെ.എം ഷാജി അന്വേഷണ സംഘത്തിനോട് മുൻപ് വെളിപ്പെടുത്തിയിരുന്നു. അതേസമയം കണക്കിൽപ്പെടാത്ത പണം ഷാജിക്ക് ലഭിച്ചിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കർണാടകയിലേക്ക് നിയമപരമായി അന്വേഷണം നടത്താൻ വിജിലൻസ് സംഘം തീരുമാനിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

7 hours ago