Tuesday, September 22, 2026

കെ.എം ഷാജി എം.എൽ.എയ്ക്ക് ഹൃദയാഘാതത്തിനൊപ്പം കോവിഡ് ബാധയും; ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കി

കണ്ണൂർ: മുസ്‌ലിംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനക്കി. അതേസമയം കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവാകുകയും ചെയിതു.ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഫലം പോസിറ്റീവായത്.

എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും.

Related Articles

Latest Articles