ജനനായകൻ പോസ്റ്റർ
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സിനിമ വീണ്ടും പരിശോധിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ചതായാണ് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
സെൻസർ ബോർഡ് നേരത്തെ നിർദ്ദേശിച്ച മാറ്റങ്ങളും തിരുത്തലുകളും വരുത്താൻ നിർമ്മാതാക്കൾ തയ്യാറായെങ്കിലും പുതിയൊരു കമ്മിറ്റി കൂടി ചിത്രം കാണണമെന്ന നിലപാട് വലിയ തിരിച്ചടിയായി. ഈ കേസ് നാളെ ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. തമിഴ് പതിപ്പിന് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ മറ്റ് ഭാഷകളിലെ പതിപ്പുകൾക്കും അനുമതി ലഭിക്കൂ എന്നതിനാൽ സിനിമയുടെ പാൻ ഇന്ത്യ റിലീസിനെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
കേരളത്തിലും കർണാടകത്തിലും വിദേശ രാജ്യങ്ങളിലും അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കർണാടകയിലെ പ്രമുഖ തിയറ്ററുകളിലെ ആദ്യ ഷോകൾ നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീർന്നതായാണ് റിപ്പോർട്ടുകൾ. കേരളത്തിലും വിജയ് ചിത്രത്തിന് ലഭിക്കാറുള്ള വമ്പൻ വരവേൽപ്പ് തന്നെയാണ് ഇത്തവണയും ദൃശ്യമാകുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ മുംബൈ, ദില്ലി തുടങ്ങിയ മെട്രോ നഗരങ്ങളിലെ മൾട്ടിപ്ലക്സുകളിൽ ബുക്കിംഗ് തുടങ്ങാനായിട്ടില്ല.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ്‌യുടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി എത്തുന്ന ഈ സിനിമയിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…