ദില്ലി : വികസിത് ഭാരത് @2047: വോയ്സ് ഓഫ് യൂത്ത് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്. സർവകലാശാല വൈസ് ചാൻസലർമാർ, ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ, അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ എന്നിവരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും.
രാജ്യത്തെ പ്രധാന പദ്ധതികളിൽ യുവജനങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്തുക എന്നതാണ് വികസിത് ഭാരത് @2047: വോയ്സ് ഓഫ് യൂത്ത് എന്ന പരിപാടിയുടെ ലക്ഷ്യം. വികസിത ഇന്ത്യയിലേക്കുള്ള ചവിട്ടുപടിയായി പരിപാടി മാറുമെന്നും പിഎംഒയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
രാജ്യത്തെ പുരോഗതിയിലെത്തിക്കുന്നതിനായി യുവാക്കൾക്ക് നൽകാനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ഇതിലൂടെ പങ്കുവയ്‌ക്കപ്പെടുന്നതായിരിക്കും. 2047ഓടെ സ്വാതന്ത്ര്യത്തിന്റെ നൂറ് വർഷം ഇന്ത്യ ആഘോഷിക്കും. ഈ കാലയളവിനുള്ളിൽ ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇവയിൽ സാമ്പത്തിക വളർച്ച, സാമൂഹിക സാംസ്‌കാരിക പുരോഗതി, പാരിസ്ഥിതിക സുസ്ഥിരത എന്നിവയും ഉൾപ്പെടുന്നു.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…