‘നച്ചത്തിരം നഗര്‍ഗിരതി’ന് ശേഷം പാ രഞ്ജിത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി.
തങ്കളാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, പശുപതി തുടങ്ങിയവരും അഭിനേതാക്കളുടെ ഭാഗമാണ്.
കര്‍ണാടകയിലെ കോളാര്‍ മൈന്‍ഫീല്‍ഡുകളില്‍ ഒരുങ്ങുന്ന ഒരു പീരിയഡ് ഡ്രാമയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ടീസറിലെ ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗെറ്റപ്പും എല്ലാം അതിനോട് ചേര്‍ന്നിരിക്കുന്നു. വിക്രമിന്‍റെ കരിയറിലെ 61-ാമത്തെ ചിത്രമാണ് തങ്കളാന്‍. പത്തൊമ്ബതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ഗോത്ര സമൂഹത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
‘ഹാപ്പി ദീപാവലി’ എന്ന് പറയാന്‍ ഇതിലും മികച്ചത് മറ്റെന്താണെന്നും തങ്കളാന്റെ ലോകത്തേക്കുള്ള ഈ ചെറിയ ഉയര്‍ച്ച നിങ്ങളുടെ ദിവസം പ്രകാശിപ്പിക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് വിക്രം ചിത്രത്തിന്‍റെ ടീസര്‍ ട്വീറ്റ് ചെയ്തത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…