ദില്ലി: വിനായക ചതുര്‍ത്ഥിയ്ക്കായി വിപുലമായ ആഘോഷങ്ങളുമായി നാടൊരുങ്ങി. സുരക്ഷയുടെ ഭാഗമായി മുംബൈയിലുടനീളം 40,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. അതോടൊപ്പം, ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത വകുപ്പ് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് പി.ആര്‍.ഒ പ്രണയ് അശോക് പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാനായി മറ്റ് ഏജന്‍സികളുമായി അന്തര്‍ വകുപ്പ് തല ഏകോപനം നടത്തിയിട്ടുണ്ടെന്നും അശോക് പറഞ്ഞു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അഗ്നിശമന സേന, പൊതുമരാമത്ത് വകുപ്പ് മുതലായ വകുപ്പുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. 7,703 ഗണപതി മണ്ഡലങ്ങളാണ് പോലീസുമായി സഹകരിച്ച് ഉത്സവത്തിനായി നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുംബൈ പി.ആര്‍.ഒയുടെ കണക്കനുസരിച്ച് ഒരുലക്ഷത്തിഅറുപത്തിരണ്ടായിരം ഗണപതി മണ്ഡലങ്ങളും പതിനൊന്നായിരം ഗൗരി ഗണപതി മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഉത്സവത്തിന്‍റെ ഭാഗമായി നഗരത്തിലെ പ്രധാനപ്പെട്ട 129 സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…