വിനയന്റെ സംവിധാനത്തില്‍ ചരിത്രം പറയുന്ന ഒരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ നാലാമത് ക്യാരക്ടര്‍ പോസ്റ്ററാണ് വിനയന്‍ പുറത്തുവിട്ടത്. സാവിത്രി തമ്പുരാട്ടിയെന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. വിദ്യാസമ്പന്നയും സുന്ദരിയുമായ സാവിത്രി തമ്പുരാട്ടി രാജസദസില്‍ നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് വിനയന്റെ പോസ്റ്റ് വ്യക്തമാക്കുന്നു.
കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥിതിക്ക് എതിരെ ആറാട്ട്പുഴ വേലായുധപണിക്കരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. സാവിത്രി തമ്പുരാട്ടിയെ അവതരിപ്പിക്കുന്നത് ദീപ്തി സതിയാണ്. സിജു വില്‍സണാണ് നായക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദും എത്തുന്നുണ്ട്. നേരത്തെ സുരേഷ് കൃഷ്ണ,അനൂപ് മേനോന്‍,സുദേവ് നായര്‍ എന്നിവര്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അമ്പതിലധികം നടീ നടന്മാരാണ് വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചരിത്രത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമായേക്കും.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…