Featured

മണിപ്പുരിൽ സംഘർഷം തുടരുന്നു; മഹാരാഷ്ട്രയിലെ എല്ലാ തെരഞ്ഞെടുപ്പ് റാലികളും റദ്ദാക്കി ദില്ലിയിൽ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; സുപ്രധാന സുരക്ഷാ യോഗം ഇന്ന്

ദില്ലി: കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംഘർഷ ബാധിതമായ മണിപ്പുരിൽ സ്ഥിതി അശാന്തമായി തുടരുന്നു. കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് സംഘർഷ മേഖലകളിൽ അനിശ്ചിതകാല കർഫ്യു ഏർപ്പെടുത്തി. ഇന്റർനെറ്റ് റദ്ദാക്കി. കഴിഞ്ഞ ദിവസം മെയ്തി വിഭാഗത്തിൽപ്പെട്ട രണ്ടു വയസുകാരന്റെയും മുത്തശ്ശിയുടെയും മൃതദേഹം നദിയിൽ കണ്ടെത്തിയിരുന്നു. ഇവരെ കുക്കി ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം മന്ത്രിമാരുടെയും എം എൽ എ മാരുടെയും വീടുകളടക്കം ആക്രമിച്ചിരുന്നു. സംഘർഷങ്ങളെ തുടർന്ന് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റാലികൾ റദ്ദാക്കി ദില്ലിക്ക് തിരിച്ചു. ഇന്നലെ അദ്ദേഹം അടിയന്തര സുരക്ഷാ യോഗം ചേർന്നിരുന്നു. ഇന്നും ഉന്നത തല സുരക്ഷാ യോഗം അമിത്ഷായുടെ സാന്നിധ്യത്തിൽ നടക്കും.

അക്രമാസക്തരായ ജനക്കൂട്ടം ആരാധനാലയങ്ങൾ അടക്കം തകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരു യുവാവ് മരിച്ചതായും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. മെയ്തി റിലീഫ് ക്യാമ്പിൽ നിന്നാണ് കുക്കി ഭീകരർ രണ്ടു വയസുകാരനെയും മുത്തശ്ശിയേയും തട്ടിക്കൊണ്ടുപോയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.സംഘർഷം ആളിക്കത്തിക്കാനുള്ള ഗൂഢാലോചന കൊലപാതകങ്ങൾക്ക് പിന്നിലുണ്ട് എന്ന് കേന്ദ്ര സർക്കാർ സംശയിക്കുന്നുണ്ട്. എന്തുവിലകൊടുത്തും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് അമിത് ഷാ നിർദ്ദേശം നൽകിയതായാണ് സൂചന. ഇന്ന് നടക്കുന്ന സുരക്ഷാ യുഗത്തിൽ കേന്ദ്രസേനയുടെ സമീപനത്തിൽ മാറ്റം വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

നേരത്തെ ജിരിബാമിൽ കുക്കിഭീകരർ പോലീസ് സ്റ്റേഷനും സി ആർ പി എഫ് ക്യാമ്പും ആക്രമിച്ചിരുന്നു. അതിന് ശേഷമാണ് സ്ത്രീകളും കുട്ടികളും അടക്കം ആറുപേരെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് ശേഷം ഇതുവരെ 10 കുക്കി ഭീകരരെ പോലീസ് വെടിവച്ച് കൊന്നിരുന്നു. ശനിയാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ കുക്കികൾ 3 സ്ത്രീകളും 3 കുട്ടികളും അടക്കം ആറുപേരെ കൊന്നിരുന്നു. തുടർന്നുണ്ടായ പ്രതിഷേധങ്ങളിലാണ് ജനപ്രതിനിധികളുടെ വീടുകൾ ആക്രമിക്കപ്പെട്ടത്.

Kumar Samyogee

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

4 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

4 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

5 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

5 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

5 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

6 hours ago