India

അക്രമം എന്ത് വില കൊടുത്തും തടയും!! കരഞ്ഞു കലങ്ങിയ കണ്ണുകളിൽ പ്രത്യാശയുടെ കിരണം; ബംഗാളിന്റെ കണ്ണീരൊപ്പി ഗവർണർ ഡോ .സി വി ആനന്ദബോസ്

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലിയുള്ള സംഘർഷം നടക്കുന്ന മാൽഡയിലും മുര്ഷിദാബാദിലും രണ്ടാം ദിനവും സന്ദർശനം നടത്തി ഗവർണർ ഡോ .സി വി ആനന്ദബോസ്. ഇരകളുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നും അവരുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും വ്യക്തമാക്കിയ അദ്ദേഹം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗ്രാമീണർ സർവ്വതും നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽ അഭയാർത്ഥികളെപ്പോലെ ഭയന്ന്കഴിയുന്ന കാഴ്ച ഹൃദയഭേദകമാണെന്നും പരിഷ്കൃതസമൂഹത്തിന് അത് കണ്ടുനിൽക്കാനാവില്ലെന്നും പറഞ്ഞു.മുഖ്യമന്ത്രിയുടെ അഭ്യർത്ഥന നിരസിച്ച് ഗവർണർ ബംഗാളിലെ അക്രമബാധിത പ്രദേശങ്ങളിലെത്തിയ ഗവർണർ, വ്യാപകമായ ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച ധൂലിയൻ, സുതി, ജംഗിപൂർ എന്നിവയുൾപ്പെടെ ഗ്രാമങ്ങളും ദുരിതബാധിത പ്രദേശങ്ങളും സന്ദർശിച്ചു.

“ദുരിതാശ്വാസക്യാമ്പുകളിൽ കണ്ടതും കേട്ടതും അതിദാരുണമായ, അവിശ്വസനീയമായ കാര്യങ്ങളാണ്. ഇത് ബംഗാളിന് മാത്രമല്ല രാജ്യത്തിനാകെത്തന്നെ അപമാനകരമാണ്. അക്രമം എന്ത് വില കൊടുത്തും തടയും. അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരും. അക്രമബാധിതരായ മുഴുവൻപേരെയും അവിടെത്തന്നെ പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാകും.. ജനജീവിതം സാധാരണ നിലയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളും വിവിധ ഏജൻസികളുമായി ഏകോപിപ്പിച്ച് സമഗ്രമായ ഒരു അടിയന്തര ആക്ഷൻ പ്ലാൻ തയ്യാറാക്കും. ഞാൻ ഇവിടെയുള്ള കുടുംബങ്ങളെ കണ്ടു. അവർ എന്നോട് അവരുടെ സങ്കടങ്ങളും ആശങ്കകളും നിർദ്ദേശങ്ങളും പറഞ്ഞു. അവയെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽകൊണ്ടുവരും. രാജ്ഭവൻ അത് നിരീക്ഷിക്കും. അതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പീസ്റൂം രാജ്ഭവനിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നോട് നേരിട്ട് സംസാരിക്കാൻ മടിക്കേണ്ടതില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഞങ്ങൾ അവരുമായി ബന്ധപ്പെടും. തീർച്ചയായും വളരെ ഫലപ്രദമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ഇങ്ങനെയൊന്ന് ഇനി ആവർത്തിക്കാൻ അനുവദിക്കില്ല” – സി വി ആനന്ദബോസ് പറഞ്ഞു.

ഷംഷേർഗഞ്ചിലെ ജാഫ്രാബാദിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ ഗവർണർ സന്ദർശിച്ചു. കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം, സ്ഥിരമായ ബിഎസ്എഫ് ക്യാമ്പ് അടക്കമുള്ള അവരുടെ ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധയിൽകൊണ്ടുവരുമെന്നും ഗവർണർ പറഞ്ഞു.

അക്രമത്തിന്റെ പ്രാരംഭം മുതൽ സംസ്ഥാന- കേന്ദ്ര സർക്കാരുകളും കേന്ദ്രസംസ്ഥാന സേനകളും റെഡ്ക്രോസ്, സെന്റ് ജോൺസ് ആംബുലൻസ് അടക്കമുള്ള സന്നദ്ധസേവന പ്രസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പരിഹാര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഗവർണർ തന്റെ തനതായ ശൈലിയിലൂടെ ബംഗാൾ ജനതയുടെ പ്രത്യാശയായി മാറി.

എല്ലാവിഭാഗം അധികാരികളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കൊല്കത്തയിലെത്തിയാലുടൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗവർണർ ബോസ് പറഞ്ഞു. “ഇത് പ്രഭാതത്തിന് മുമ്പുള്ള ഇരുണ്ട മണിക്കൂറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലായിടത്തും പരാതികളും പരിദേവനങ്ങളുമായി ജനം കണ്ണീരോടെ ഗവർണറെ പൊതിഞ്ഞു. ജാഫ്രാബാദിൽ ആവലാതികളും പ്രതിഷേധവുമായി അലമുറയിട്ട ജനങ്ങളോട് അദ്ദേഹം ചോദിച്ചു: “നിങ്ങൾക്ക് എന്നെ വിശ്വാസമുണ്ടോ? ” “രാജ്യപാൽ ജയ് ഹോ” വിളികളോടെയാണ് അവർ അതിനോട് പ്രതികരിച്ചത്.

Anandhu Ajitha

Recent Posts

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ബിജെപി കൗൺസിലർ കരമന അജിത്ത് I KARAMANA AJITH

ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…

3 hours ago

സഖാക്കളെ ഞെട്ടിച്ച് ബിജെപി പ്രവർത്തകരുടെ ക്ലൈമാക്‌സ് ! TVM CORPORATION

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…

4 hours ago

ചരിത്രവിജയം നേടിയ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ കളറാക്കി ബിജെപി I BJP TVM CORPORATION

തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…

4 hours ago

അവൾക്കൊപ്പമല്ല ! അവനൊപ്പവുമല്ല !! നിയമ സംവിധാനങ്ങൾക്കൊപ്പം !!!

ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…

6 hours ago

ചന്ദ്രനെ ലക്ഷ്യമാക്കി പാഞ്ഞെടുത്ത് ക്ഷുദ്രഗ്രഹം ! പ്രത്യാഘാതങ്ങൾ ഭീകരം | 2024 YR4

നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…

10 hours ago

ടാറ്റ ഇന്ത്യൻ വിപണിയിൽ അഴിച്ചു വിട്ട ഒറ്റക്കൊമ്പൻ ! TATA SE 1613

ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…

10 hours ago