India

കിംഗ് കോഹ്ലി….! റെക്കോർഡുകളുടെ തോഴനായി വിരാട് കോഹ്ലി; ഇന്നലെ മറികടന്നത് മൂന്ന് റെക്കോർഡുകൾ​​​​​​​

70 സെഞ്ച്വറിയിൽ നിന്ന് 71ാം സെഞ്ച്വറിയിലേക്ക് വിരാട് കോഹ്ലിക്ക് കാത്തിരിക്കേണ്ടി വന്നത് മൂന്ന് വർഷമാണ്. താരത്തിന്റെ കരിയർ അവസാനിച്ചു എന്നുവരെ വിമർശകർ വിധിയെഴുതി. എന്നാൽ കിംഗ് കോഹ്ലി വെറുതെ പോകാൻ വന്നതായിരുന്നില്ല. അയാൾക്ക് മുന്നിൽ ഇനിയും റെക്കോർഡുകൾ വഴിമാറാൻ ബാക്കിയുണ്ടായിരുന്നു. ഒരു സെഞ്ച്വറിക്കായി മൂന്ന് വർഷം കാത്തിരുന്നുവെങ്കിൽ നാല് മത്സരങ്ങൾക്കിടെ മൂന്ന് സെഞ്ച്വറികളുമായാണ് കോഹ്ലി തന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്. അതും രാജകീയമായി തന്നെ.

കാര്യവട്ടത്ത് കണ്ടത് പഴയ കോഹ്ലിയെ തന്നെ ആയിരുന്നു. 110 പന്തിൽ പുറത്താകാതെ 166 റൺസ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറികൾ. പ്ലെയർ ഓഫ് ദ പുരസ്‌കാരവും കോഹ്ലിയെ തേടിയെത്തി. കഴിഞ്ഞില്ല, കാര്യവട്ടം ഇന്നിംഗ്‌സിൽ കോഹ്ലി മറികടന്നത് മൂന്ന് റെക്കോർഡുകളാണ്. പഴങ്കഥയായത് ആകട്ടെ, ഇന്ത്യൻ ഇതിഹാസമായ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡുകളും.

ശ്രീലങ്കക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡാണ് ഇതിൽ ആദ്യത്തേത്. പത്ത് സെഞ്ച്വറികളാണ് കോഹ്ലി ഇതുവരെ ശ്രീലങ്കക്കെതിരെ നേടിയത്. ഒമ്പത് സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോർഡിന് കഴിഞ്ഞ മത്സരത്തിൽ തന്നെ കോഹ്ലി ഒപ്പമെത്തിയിരുന്നു. കാര്യവട്ടം ഏകദിനത്തോടെ റെക്കോർഡ് സ്വന്തം പേരിലാക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികളെന്ന റെക്കോർഡും ഇതുവഴി കോഹ്ലി സ്വന്തമാക്കി

സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികളെന്ന റെക്കോർഡിലും കോഹ്ലി സച്ചിനെ പിന്തള്ളി. ഇന്ത്യയിൽ സച്ചിന് 20 സെഞ്ച്വറികളാണ് ഉണ്ടായിരുന്നത്. ഇന്നലത്തെ ഇന്നിംഗ്്‌സോടെ കോഹ്ലിക്ക് ഇന്ത്യയിൽ 21 സെഞ്ച്വറികളായി. കോഹ്ലിക്ക് 101 ഇന്നിംഗ്‌സുകൾ മാത്രമാണ് 21 സെഞ്ച്വറി ഇന്ത്യയിൽ നേടാനായി വേണ്ടിവന്നത്. സച്ചിന് 160 ഇന്നിംഗ്‌സുകൾ വേണ്ടിവന്നു. നാല് സെഞ്ച്വറികൾ കൂടി നേടിയാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന റെക്കോർഡും കോഹ്ലിക്ക് സ്വന്തമാകും. 49 സെഞ്ച്വറികളുമായി സച്ചിൻ തന്നെയാണ് ഈ റെക്കോർഡ് ഇപ്പോഴും കൈവശം വെച്ചിരിക്കുന്നത്.

Anusha PV

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

5 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

6 hours ago