തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമജപ സമർപ്പണം നാളെ. വിഷുമുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിൻ്റെ ഒന്നാംഘട്ട സമർപ്പണം നാളെ രാവിലെ ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും ശീവേലിപ്പുരയിലുമായി നടക്കും.
ജപയജ്ഞത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുക്കും. ഇതിന്റെ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. ക്ഷേത്രത്തിലെ വിവിധ ഭക്തജനസമിതികളെ ചേർത്തുകൊണ്ടു രൂപവത്കരിച്ച ശ്രീപദ്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ രണ്ടായിരംപേർ ചേർന്ന് ആറ് തവണയായി ഒരുകോടി ഇരുപത് ലക്ഷം നാമങ്ങളാണ് ജപിക്കുന്നത്. രാവിലെ പാരായണത്തിനുള്ള പുസ്തകം വേദവ്യാസന്റെ നിന്ന് ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരായ നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ കൈമാറും.
രാവിലെ 8.30 മുതൽ ആരംഭിക്കുന്ന വിഷ്ണു സഹസ്രനാമജപം 10.30 നു സമാപിക്കും. തുടർന്ന് ഭക്തജനങ്ങൾ ക്ഷേത്രദർശനം പൂർത്തിയാക്കി ക്ഷേത്രത്തിന് പുറത്ത് വടക്കേനടയിൽ സമാപനസഭയിൽ എത്തിച്ചേരും. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ വിഷ്ണു സഹസ്രനാമജപം നടക്കുന്ന സമയത്ത് ശീവേലിപ്പുരയിൽ ഒരു പ്രദക്ഷിണം വയ്ക്കും. സമാപനസഭ ദക്തജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരാവർത്തി സഹസ്രനാമജപത്തോടെ ആരംഭിക്കുന്ന സഭയിൽ അശ്വതിതിരുനാൾ ലക്ഷ്മിഭായി, തന്ത്രി തരണ നല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ആദിത്യവർമ്മ, തുളസി ഭാസ്കരൻ, കരമന ജയൻ, എക്‌സിക്യൂട്ടിവ് ഓഫിസർ ബി മഹേഷ് എന്നിവർ പങ്കെടുക്കും.
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…