Sports

അനുമതിയില്ലാതെ സൗദി സന്ദർശനം: പിഎസ്ജിയോട് മാപ്പു പറഞ്ഞ് മെസ്സി

പാരിസ് : ക്ളബിന്റെ സമ്മതമില്ലാതെ സൗദിയിലേക്ക് യാത്ര നടത്തിയതിൽ പിഎസ്ജിയോട് ഖേദം പ്രകടിപ്പിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. തന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലൂടെയായിരുന്നു താരത്തിന്റെ ഖേദപ്രകടനം. മുൻകൂട്ടി നിശ്ചയിച്ച യാത്ര ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്നും സഹതാരങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും മെസ്സി പറഞ്ഞു.

‘മത്സരശേഷം പതിവുപോലെ ഒരു ദിവസം അവധിയുണ്ടാകുമെന്നാണ് കരുതിയത്. ഈ യാത്ര നേരത്തെ നിശ്ചയിച്ചതായിരുന്നു. അതിനാൽ ഒഴിവാക്കാൻ കഴിഞ്ഞില്ല. നേരത്തെ ഒന്ന് ഒഴിവാക്കിയിരുന്നു…എന്റെ സഹതാരങ്ങളോട് ക്ഷമ ചോദിക്കുന്നു. ക്ലബിന്റെ നടപടികൾക്കായി കാത്തിരിക്കുന്നു..’ എന്നാണ് മെസ്സി ഇൻസ്റ്റഗ്രാമിൽ പറഞ്ഞത് .

സംഭവത്തെ തുടർന്ന് ഇന്നലെ പിഎസ്ജി താരത്തെ രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.വൈകുന്നേരത്തോടെ ഈ സീസണിന്റെ അവസാനത്തോടെ മെസ്സി ക്ലബ് വിടും എന്ന ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായി. സസ്പെന്‍ഷന്‍ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും കഴിയില്ല . മാത്രമല്ല ഈ രണ്ടാഴ്ചക്കാലം താരത്തിന് പ്രതിഫലവും ലഭിക്കില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി പന്ത് തട്ടാനാകുക മൂന്നു മല്‍സരങ്ങളിൽ മാത്രമാകും. സൗദി അറേബ്യയില്‍ ടൂറിസം പ്രചാരണത്തിനായാണ് സൗദി അറേബ്യന് ടൂറിസം അംബാസിഡർ കൂടിയായ മെസ്സി എത്തിയത്.നേരത്തെ ഫ്രാൻസിനെ ഫൈനലിൽ തോൽപ്പിച്ച് ലോകകപ്പ് ഉയർത്തിയ ശേഷം പിഎസ്ജി ആരാധകരും മെസ്സിയും സ്വരചേർച്ചയിലായിരുന്നില്ല.


Anandhu Ajitha

Recent Posts

ഇങ്ങനെയാണേൽ മോദിയെ ഇവർ ഉടൻതന്നെ താഴെയിറക്കും !

അഖിലേഷ് യാദവിന്റെ വാക്കിന് പുല്ല് വില ; പ്രവർത്തകർ തമ്മിൽ അടിയോടടി ; വീഡിയോ കാണാം...

4 mins ago

പുനഃപരിശോധനാ ഹർജിയും തള്ളി! ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരിവച്ച വിധിയിൽ അപാകതയില്ലെന്ന് സുപ്രീംകോടതി

ദില്ലി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി…

13 mins ago

‘അതിർത്തി കടന്നെത്തിയ തീവ്രവാദികളെ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന സർക്കാർ ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെ പി നദ്ദ

ദിലി: അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന്…

38 mins ago

പ്രധാനമന്ത്രിയുടെ പവർ കണ്ടോ ?ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

2 hours ago

രാമേശ്വരം കഫേ സ്ഫോടനക്കേസ്; മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്, ഒരാൾ കസ്റ്റഡിയിൽ;മിന്നൽ റെയ്ഡിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ

ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ…

2 hours ago

‘അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾത്തന്നെ എൻഡിഎ 310 സീറ്റുകൾ നേടിക്കഴിഞ്ഞു; അടുത്ത രണ്ട് ഘട്ടങ്ങളിൽ 400 കടക്കും!’ അമിത് ഷാ

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…

2 hours ago