cricket

രാജസ്ഥാന് കനത്ത ബാറ്റിംഗ് തകർച്ച ; ഗുജറാത്തിന് 119 റൺസ് വിജയലക്ഷ്യം

ജയ്പുർ : പ്ലേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സ് 17.5 ഓവറിൽ 118 റൺസിന് അവസാനിച്ചു. 20 പന്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ നേടിയ 30 റൺസാണ് രാജസ്ഥാന് ടോപ് സ്കോർ. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാനാണ് വൻ സ്‌കോർ നേടുന്നതിൽ നിന്ന് രാജസ്ഥാനെ പിന്നോട്ട് വലിച്ചത്.

ഒരിക്കൽ കൂടി പരാജയമായ ജോസ് ബട്‍ലറും (8 പന്തിൽ 6) അനാവശ്യ റണ്ണൗട്ടിൽ കളം വിട്ട യശസ്വി ജയ്‍സ്വാളും (11 പന്തിൽ 14) രാജസ്ഥാൻ ആരാധകരെ വിഷമിപ്പിച്ചപ്പോൾ സഞ്ജുവിലൂടെ ഹോം ഗ്രൗണ്ടിൽ ടീം തിരികെ വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഹാർദിക് പാണ്ഡ്യയുടെ പന്ത് ജോഷ്വ ലിറ്റിലിന്റെ കൈകളിലെത്തിയതോടെ സഞ്ജു തിരികെ നടന്നു.

പിന്നീട് നടന്നത് രാജസ്ഥാൻതാരങ്ങളുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു. ദേവ്ദത്ത് പടിക്കൽ( 12 പന്തിൽ 12), രവിചന്ദ്രൻ അശ്വിൻ( 6 പന്തിൽ 2), ഇംപാക്ട് പ്ലയർ റയാൻ പരാഗ്( 6 പന്തിൽ 4), ഹെറ്റ്മെയർ ( 13 പനിതിൽ 7), ധ്രുവ് ജുറൽ( 8പന്തിൽ 9) എന്നിവർ മിന്നൽ വേഗത്തിൽ ക്രീസ് വിട്ടപ്പോൾ ടീം സ്കോർ 100 ലെത്തുമോ എന്നുപോലും ആരാധകർ സംശയിച്ചു. എന്നാൽ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ട്രെന്റ് ബോൾട്ടും(11 പന്തിൽ 15) ആദം സാംപ ( 9 പന്തിൽ 7)യും നടത്തിയ ചെറിയൊരു രക്ഷാപ്രവർത്തനമാണ് സ്കോർ 118 എന്ന നിലയിൽ എത്തിച്ച് വൻ നാണക്കേട് ഒഴിവാക്കിയത്. ഗുജറാത്തിനായി നൂർ അഹമദ് രണ്ടു വിക്കറ്റും ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.

B4 Admin

Recent Posts

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

5 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

6 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

6 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

7 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

8 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

9 hours ago