തന്റെ പിറന്നാൾ ദിനത്തിൽ കാഴ്‌ച വൈകല്യമുള്ള വിദ്യാർത്ഥികൾ ആലപിച്ച ഹൃദയസ്‌പർശിയായ ആശംസാഗാനം കേട്ട് രാഷ്ട്രപതി ദ്രൗപദി മുർമു വിതുമ്പിപ്പൊട്ടുന്നു
ദില്ലി : തന്റെ പിറന്നാൾ ദിനത്തിൽ കാഴ്‌ച വൈകല്യമുള്ള വിദ്യാർത്ഥികൾ ആലപിച്ച ഹൃദയസ്‌പർശിയായ ആശംസാഗാനം കേട്ട് വിതുമ്പിപ്പൊട്ടി രാഷ്ട്രപതി ദ്രൗപദി മുർമു. കാഴ്ച വൈകല്യമുള്ള കുട്ടികളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളാണ് ദ്രൗപദി മുർമുവിന് ഒരു ഗാനത്തിലൂടെ ജന്മദിനാശംസകൾ നേർന്നത്. കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ഉത്തരാഖണ്ഡിലെത്തിയത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അറുപത്തി ഏഴാമത് പിറന്നാളായിരുന്നു ഇന്ന്.
സമൂഹ മാധ്യമത്തിൽ പങ്കുവയ്‌ക്കപ്പെട്ട വീഡിയോയിൽ കുട്ടികൾ ഒരുമിച്ച് പിറന്നാൾഗാനം ഒരേസ്വരത്തിൽ ആലപിക്കുമ്പോൾ വേദിയിലിരുന്ന രാഷ്‌ട്രപതി അത് ശ്രദ്ധയോടെ കേൾക്കുന്നതും വികാരഭരിതയായി കണ്ണുനിറയുന്നതും കാണാം. സുരക്ഷാ ഉദ്യോഗസ്ഥൻ നൽകിയ തൂവാലയിൽ രാഷ്‌ട്രപതി കണ്ണുകൾ തുടച്ചു. ഗാനം അവസാനിച്ചപ്പോൾ കുഞ്ഞുങ്ങൾക്ക് നിറഞ്ഞ കയ്യടിയാണ് സദസ് നൽകിയത്.
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…