vizhinjam-port-cant-be-closed-ahmad-devarcoil
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയ്ക്ക് കടിഞ്ഞാൺ ഇടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരം സമവായത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരിനും സമരക്കാര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. സമരക്കാര്‍ ഉന്നയിച്ച ഏഴില്‍ അഞ്ച് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും മന്ത്രി അറിയിച്ചു.
ഇത്രയും ഭീമമായ തുക നിക്ഷേപിച്ച ശേഷം പദ്ധതി അടച്ചുപൂട്ടണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ശ്രമം ബലപ്രയോഗം ഒഴിവാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സമരത്തിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് പറഞ്ഞ കോടതി, റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്നും നിര്‍ദ്ദേശിച്ചു. കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. വിഷയത്തിൽ അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു പരാമര്‍ശം.
സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹർജിക്കാർ ആരോപിക്കുന്നു. എന്നാൽ റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ എന്ന് വ്യക്തമാക്കിയ കോടതി, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും അറിയിച്ചു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…