തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലൻസ് സ്‌പെഷൽ ഓഫീസ് രണ്ടിൽ ഇന്ന് രാവിലെ ഹാജരാകാനാണ് നിർദേശം. ഇതിനോടകം രണ്ട് തവണ വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
പാലാരിവട്ടം മേൽപാലത്തിൻറെ നിർമാണത്തിന് കരാർ ലഭിച്ച ആർ ഡി എസ് കമ്പനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ അനുവദിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിനു വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസ് നിലപാട്.
വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുർവിനിയോഗം എന്നീ വകുപ്പുകൾ ചുമത്തി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, കിറ്റ്‌കോ മുൻ എംഡി സുമിത് ഗോയൽ, നിർമാണ കന്പനിയായ ആർബിഡിസികെ ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരായ നടപടിയെന്നാണു വിജിലൻസ് പറയുന്നത്.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…