CRIME

ജയിലിൽ തൊഴിൽ പരിശീലനം !പ്രിന്റിങിൽ പരിശീലനം നേടിയ കൊലപാതകകേസ് പ്രതി മോചിതനായ ശേഷം പ്രസ്സിന് പകരം തുടങ്ങിയത് കള്ളനോട്ടടി കേന്ദ്രം !

നായയുടെ വാല് 12 കോൽ കുഴലിട്ടാലും നേരയാകില്ല എന്ന ചൊല്ല് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ മധ്യപ്രദേശിൽ നിന്ന് വരുന്നത് അത്തരത്തിലൊരു വാർത്തയാണ്. ജയിലില്‍നിന്നിറങ്ങിയാല്‍ സാധാരണജീവിതം നയിക്കാനായി തടവുകാരെ സഹായിക്കാനായി വിവിധ തൊഴിൽ മേഖലകളില്‍ തടവ് പുള്ളികൾക്ക് പരിശീലനം നൽകുകയാണ് . ജയിൽ മോചിതരായ ശേഷം ദുർമാർഗങ്ങളിൽ സഞ്ചരിക്കാതെ അധ്വാനിച്ച് ജീവിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഓഫ്‌സെറ്റ് പ്രിന്റിങ്, സ്‌ക്രീന്‍ പ്രിന്റിങ് തുടങ്ങിയവയിലും പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകി.

ജയിലില്‍നിന്ന് പ്രിന്റിങ് പരിശീലനം നേടിയ യുവാവ് പുറത്തിറങ്ങിയ ശേഷം തുടങ്ങിയത് പ്രിന്റിങ് പ്രസിന് പകരം കള്ളനോട്ടടി കേന്ദ്രമായിരുന്നു. സംഭവത്തിൽ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖതാണ് (35) പിടിയിലായത്. പിടി കൂടുന്ന സമയം ഇയാളുടെ കൈയ്യിൽ 200 രൂപയുടെ 95 കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു. നോട്ടടിക്കാനുള്ള കളര്‍ പ്രിന്റര്‍, ആറ് മഷിക്കുപ്പികള്‍, വിവിധതരം കടലാസുകള്‍ എന്നിവയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകം ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭൂപേന്ദ്രസിങ് അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ ജോലി ലഭിക്കാന്‍ സഹായമാകുമെന്ന് കരുതി തടവുകാര്‍ക്ക് നൽകിയ പരിശീലനം കള്ളനോട്ടടിക്കാനാണ് ഭൂപേന്ദ്ര സിങ് ഉപയോഗിച്ചത്.

ഏതാനും മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് ഭൂപേന്ദ്രസിങ് പോലീസിന് നല്‍കിയ മൊഴി. വിദിശ ജില്ലയിലാണ് ഇവ വിതരണംചെയ്തിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago