തിരുവനന്തപുരം ∙ കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പലയിടത്തും വോട്ടിങ് യന്ത്രം പണിമുടക്കി. എറണാകുളം മറൈൻ ഡ്രൈവ് സെന്റ് മേരീസ് സ്കൂൾ ബൂത്തിൽ യന്ത്രത്തകരാറിനെ തുടർന്ന് ജനങ്ങൾ വോട്ടു ചെയ്യാതെ മടങ്ങുകയാണ്. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവർത്തനരഹിതമാണ്.
ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങുന്നത്. കർദിനാൾ മാർ ആലഞ്ചേരിയും വോട്ടുചെയ്യാതെ മടങ്ങി. അതേസമയം, വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കൽ വേണ്ടത്ര ഗൗരവത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറില്ലെന്ന് കമ്മിഷൻ ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ് യന്ത്രത്തെക്കുറിച്ച് നേരത്തേ ഉയർന്ന പരാതികൾ ഓർക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ്…
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…