India

വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതി ജനങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ട്: ബിജെപി

ദില്ലി: പ്രതിപക്ഷത്തിന് പരാജയഭീതിയാണെന്നും, വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതിപറയുന്നത് ജനങ്ങളില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും ബിജെപി. ഇവിഎമ്മില്‍ കൂടി വോട്ടെടുപ്പ് നടത്തി വിവിധ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച സിപിഎം, തൃണമൂല്‍, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നു. പരാജയപ്പെടും എന്ന ഭീതിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉള്ളത്.

ഇവിഎം ഉപയോഗിച്ചു നടത്തിയ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ ഇല്ലാത്ത പരാതികളാണ് ഇപ്പോള്‍ ഉയരുന്നത് എന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. വരും മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. എക്‌സിറ്റ് പോള്‍ ഫലം കണ്ട് നിരാശരാകരുതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം.

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ ശേഷിക്കേ സ്‌ട്രോങ് റൂമുകള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത കാവലിലാണുള്ളത്. വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്നു മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിപക്ഷം സ്‌ട്രോങ്ങ് റൂമിന് പുറത്ത് കാവലിരിക്കാന്‍ തീരുമാനിച്ചത്.പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകള്‍ക്ക് മുന്നില്‍ ടെന്റ് കെട്ടിയാണ് കാവല്‍.

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

6 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

6 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

6 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

8 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

14 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

15 hours ago