കോഴിക്കോട്: ഇടുക്കി ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനെ അപമാനിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സബ് കളക്ടര്‍ക്ക് എതിരെ എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ല എന്ന് വി എസ് അച്യുതാനന്ദന്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അനധികൃത നിര്‍മ്മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ അപമാനിച്ച സംഭവത്തിലാണ് എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കതിരെ വിഎസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ വി എസ് സ്വീകരിച്ച നിലപാടുകള്‍ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മൂന്നാര്‍ കയ്യേറ്റവിഷയം ഉയര്‍ന്നുവന്നപ്പോള്‍ അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച വി എസിന്‍റെ പരാമര്‍ശവും രാജേന്ദ്രന്‍ എംഎല്‍എയും വൈദ്യുതിമന്ത്രി എംഎം മണിയും ഭൂമാഫിയയുടെ ആളുകളാണെന്ന് ഉയര്‍ത്തിയിരുന്ന അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങളും വിവാദമായിരുന്നു.
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…