Kerala

വൈത്തിരി റിസോർട്ട് ഉടമയുടെ കൊലപാതകം; 17 വർഷം ഒളിവിലായിരുന്ന പ്രതി മുഹമ്മദ് ഹനീഫ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ

കോഴിക്കോട് : 2006 ൽ നടന്ന വൈത്തിരി റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി മുഹമ്മദ് ഹനീഫ. ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോഴിക്കോട് താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

2006 ലാണ് സംഭവം നടന്നത്. വൈത്തിരിയിലെ റിസോർട്ട് ഉടമയെ കാറിനുള്ളിൽ വെച്ച് അടിച്ച് കൊലപ്പെടുത്തുകയും ശേഷം ഉടമയെയും അദ്ദേഹത്തിന്റെ സഹായിയായ ഡ്രൈവറെയും കൊക്കയിലുപേക്ഷിക്കുകയുമായിരുന്നു. എന്നാൽ ഡ്രൈവർ മരിച്ചിരുന്നില്ല. ചികിത്സയിലായിരുന്ന അദ്ദേഹം ബോധം വീണ്ടെടുത്തതിന് ശേഷം നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായി പ്രവർത്തിച്ച പ്രതിയാണ് ഇന്റർപോളിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായ മുഹമ്മദ് ഹനീഫ. ഒളിവിലായിരുന്നെങ്കിലും ഇയാൾ കേരളത്തിലെത്തി വീട്ടിലേക്ക് പോകുന്നുണ്ടായിരുന്നു. ഇതിനിടെ, മറ്റൊരു അഡ്രസ് ഉപയോഗിച്ച് പാസ് പോർട്ട് പുതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ചിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

aswathy sreenivasan

Recent Posts

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് !കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

തിരുവനന്തപുരം : കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു…

10 mins ago

പാലക്കാട് എലപ്പുള്ളിയിലെ വയോധികയുടെ മരണം സൂര്യാഘാതം മൂലം !പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് !

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ വയോധികയുടെ മരണം സൂര്യാഘാതമേറ്റത് മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എലപ്പുള്ളി സ്വദേശി ലക്ഷ്മിയെയാണ് (90) വീടിന് സമീപത്തുള്ള…

49 mins ago

ചർച്ചകൾ അങ്ങാടിപ്പാട്ടായാൽ ബിജെപിയിലേക്ക് ഇനി ആറുവരും ? പ്രമുഖ മദ്ധ്യമത്തിനു വല്ലാത്ത പ്രയാസം I EP JAYARAJAN

ജയരാജൻ വിഷയത്തിൽ ബിജെപിയും വെട്ടിലെന്ന് പറഞ്ഞ് സ്വയം ആനന്ദിക്കുന്ന പ്രമുഖ മാദ്ധ്യമം

2 hours ago

ദേവഗൗഡയുടെ കൊച്ചുമകന്‍ അശ്‌ളീലവീഡിയോയില്‍? അന്വേഷണം പ്രഖ്യാപിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍

മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ഹസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍…

2 hours ago

എന്താണ് ഫോണോ സർജറി ? വിശദ വിവരങ്ങളിതാ ! I PHONOSURGERY

വോക്കൽ കോഡിനെ ബാധിക്കുന്ന രോഗങ്ങൾ എങ്ങനെ കണ്ടെത്തി ചികിൽസിക്കാം I DR JAYAKUMAR R MENON

2 hours ago