കൊച്ചി: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ലതാ ജയരാജിനു പകരം അഡ്വ. പി. സുബ്രഹ്മണ്യനെ പാലക്കാട്ടെ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍നിന്നാണ് ഇദ്ദേഹത്തിന്‍റെ നിയമനം.അഡ്വ. സുബ്രഹ്മണ്യന്‍ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവാണ്.
വാളയാര്‍ കേസില്‍ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ കാരണം പ്രോസിക്യൂട്ടറുടെ ഭാഗത്തെ വീഴ്ചയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. ലതാ ജയരാജിനെ മാറ്റി സുബ്രഹ്മണ്യനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍ ഉണ്ടായിരുന്ന അഭിഭാഷകനെയാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. മുന്‍പ് ലതാ ജയരാജിനെ മാറ്റി ജലജാ മാധവനെ നിയമിച്ചതും ഇപ്രകാരമായിരുന്നു. അന്ന് തന്നെ മാറ്റിയത് നിമാനുസൃതമല്ലെന്ന് ആരോപിച്ച് ലതാ ജയരാജ് കോടതിയെ സമീപിക്കാനൊരുങ്ങിയപ്പോഴാണ് അവരെ വീണ്ടും നിയമിച്ചത്.
അന്വേഷണ സംഘത്തിന്റെ പരാജയത്തിനൊപ്പം സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ അലംഭാവവും കേസിലെ പ്രധാന പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതായി കോടതി പോലും ചൂണ്ടിക്കാട്ടിയിരുന്നു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…