CRIME

‘സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം തന്റെ ബിസിനസ്സ് നന്നായി നടക്കുന്നില്ല’; ഗോഡൗണില്‍ നിന്ന് കടത്തിയത് 590 ടിവികള്‍;രാജസ്ഥാനിൽ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍

ജയ്പൂർ: രാജസ്ഥാനിൽ ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷ്ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍. 39 കാരനായ നാഗൗര്‍ സ്വദേശിയായ ദിനേശ് ചിറ്റ്ലംഗിയ എന്നയാളാണ് പോലീസ് പിടിയിലായത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമല്‍ തോഷ്നിവാള്‍ എന്നയാള്‍ തന്റെ ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷണം പോയതായി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ ബില്ലിംഗ് സംവിധാനം പരിശോധിച്ചപ്പോള്‍ എസ്എസ് ഇലക്ട്രോണിക്സിന്റെ പേരില്‍ നല്‍കിയ രണ്ട് ഇ-വേ ബില്ലുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

തുടർന്ന് പരാതിക്കാരന്റെ കമ്പനിയുടെ മാനേജര്‍ ഈ രണ്ട് ബില്ലുകള്‍ നല്‍കുകയും രണ്ട് ട്രക്കുകളിലായി 590 എല്‍ഇഡി ടിവികള്‍ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി കണ്ടെത്തി.

ഇതോടെ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുകയും എല്‍ഇഡി ടിവികള്‍ അടങ്ങിയ ട്രക്കുകള്‍ കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം മോഷ്ടിച്ച ടിവികളെല്ലാം വസന്ത് കുഞ്ച് എന്‍ക്ലേവിലെ വാടക സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍, തന്റെ പേരില്‍ നാഗൗറില്‍ എസ്എസ് ഇലക്ട്രോണിക്സ് എന്ന കട നടത്തുന്നുണ്ടെന്ന് ദിനേശ് വെളിപ്പെടുത്തി.

മാത്രമല്ല സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം തന്റെ ബിസിനസ്സ് നന്നായി നടക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരാതിക്കാരന്റെ ഗോഡൗണില്‍ നിന്ന് ടിവികള്‍ മോഷ്ടിച്ചതെന്നും ദിനേശ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

admin

Recent Posts

‘ഞാന്‍ ആര്‍എസ്എസുകാരന്‍’! ധൈര്യവും രാജ്യസ്നേഹവും നല്‍കിയത് ആര്‍എസ്എസ് ! വിളിച്ചാല്‍ തിരിച്ചുചെല്ലും; കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി

കൊൽക്കത്ത : താ​​ൻ ആ​​ർ​​എ​​സ്എ​​സു​​കാ​​ര​​നാ​​ണെ​​ന്ന് യാ​​ത്ര​​യ​​യ​​പ്പ് പ്ര​​സം​​ഗ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി കൊൽക്കത്ത ഹൈ​​ക്കോ​​ട​​തി മുന്‍ ജ​​ഡ്ജി ചി​​ത്ത​​ര​​ഞ്ജ​​ൻ ദാ​​സ്.ഇ​​ന്ന​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ട​​ന്ന…

19 mins ago

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

2 hours ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

3 hours ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

4 hours ago