Kerala

കേരളത്തിൽ വീണ്ടും മഴ ? മൂന്ന് നാൾ ഇടിമിന്നലോട് കൂടി മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാനുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതലാകും മഴ ശക്തമാകുക. ആഗസ്റ്റ് 21, 22, 23 തിയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതേ തുടർന് 22, 23 തീയ്യതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22 ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. 23ാം തീയ്യതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കൂടാതെ മത്സ്യതൊഴിലാളികൾക്കും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Meera Hari

Recent Posts

തൃശൂരിലെ തോൽവി !വിവാദങ്ങളെത്തുടർന്ന് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ . മുരളീധരനുണ്ടായ തോൽവിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷ സ്ഥാനം…

1 hour ago

പ്രവർത്തകർ ആകാംക്ഷയിൽ ! ആരാകും പുതിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ? സാദ്ധ്യതകൾ വിരൽ ചൂണ്ടുന്നത് ഇവരിലേക്ക്

ദില്ലി : ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്നലെ കാബിനറ്റ് റാങ്കോടെ മൂന്നാം മോദി മന്ത്രിസഭയിലെത്തിയതോടെ പുതിയ അദ്ധ്യക്ഷൻ ആരെന്ന…

1 hour ago

മൂന്നാം മോദി മന്ത്രിസഭയിലെ സ്ത്രീ രത്നങ്ങൾ ഇവരാണ്…

നിർമ്മല സീതാരാമൻ മുതൽ അനുപ്രിയ സിംഗ് പട്ടേൽ വരെ; മോദി സർക്കാരിൽ ഏഴ് വനിതാ മന്ത്രിമാർ

2 hours ago

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നുവെന്ന് കെ. സുരേന്ദ്രൻ !പിണറായി സർക്കാരിൻ്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ജനമുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇന്ന് അദ്ദേഹം വിജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്…

2 hours ago

മോദിയുടെ മൂന്നാമൂഴത്തിൽ കുതിച്ചുയർന്ന് ഓഹരി വിപണി

മോദി സര്‍ക്കാരില്‍ പ്രതീക്ഷ ! ഓഹരി വിപണി സർവകാല റെക്കോര്‍ഡില്‍

2 hours ago

കേരളത്തിൽ സംഭവിച്ചത് കനത്ത പരാജയം ! ബിജെപിയുടെ വളർച്ച തിരിച്ചറിയാതെ പോയി ; പരാജയം ചർച്ച ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും കേരളത്തിൽ സംഭവിച്ച കനത്ത പരാജയത്തേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.…

3 hours ago