പാലി: രാജസ്ഥാനിലെ പാലി ജില്ലയിൽ വാഹനാപകടം. അപകടത്തിൽ 5 പേർ മരിച്ചു. 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് ടാക്ടറും ട്രക്കും കൂട്ടിയിച്ച് ദാരുണമായ സംഭവം ഉണ്ടായത്. ട്രാക്ടറിൽ ഉണ്ടായിരുന്നവർക്കാണ് അപകടം സംഭവിച്ചത്.
അപകട ശേഷം സംഭവ സ്ഥലത്ത് പോലീസ് സംഘവും ആംബുലൻസുകളും എത്തി പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ജയ്സാൽമീർ ജില്ലയിലെ രാംദേവ്ര ക്ഷേത്രം സന്ദർശിക്കാൻ പോയ തീർത്ഥാടകരാണ് ട്രാക്ടർ ട്രോളിയിൽ ഉണ്ടായിരുന്നത്. എതിർ വശത്തുനിന്നും അമിത വേഗത്തിൽ വന്ന ട്രക്ക് ഇവരെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനമറിയിച്ചത്.“രാജസ്ഥാനിലെ പാലിയിലുണ്ടായ അപകടം ദുഃഖകരമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു” എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അതേസമയം, അപകടത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും അനുശോചനം രേഖപ്പെടുത്തി.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…