സംഭവസ്ഥലത്ത് പരിശോധന നടത്തുന്ന പോലീസ് സംഘം
ലുധിയാന : പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് 11 പേർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ദുരന്തത്തിന് കാരണം മാൻഹോളിൽനിന്നുള്ള രാസപ്രവർത്തനമെന്നാണ് സൂചന. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുവ റോഡിലെ മാൻഹോളിൽ അജ്ഞാതൻ രാസവസ്തു എറിഞ്ഞതായും ഇതിന് പിന്നാലെ നടന്ന രാസപ്രവർത്തനമാണ് ദുരന്തത്തിനിടയാക്കിയതാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. മാൻഹോളിൽ നിന്നുള്ള വെള്ളത്തിന്‍റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ഇതിന്‍റെ ഫലം ലഭിച്ചാൽ മാത്രമേ വ്യക്തത വരൂ.
മരിച്ച 11 പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുൾപ്പെടുന്നു. പ്രദേശത്ത് ആരതി ക്ലിനിക്ക് നടത്തിയിരുന്ന കവിലാഷ്, ഭാര്യ വർഷ (35), മക്കൾ കൽപ്പന (16), അഭയ് (13), ആര്യൻ (10) എന്നിവരാണു ദുരന്തത്തിൽ മരിച്ചത്. ബിഹാർ സ്വദേശികളായ ഇവർ 20 പഞ്ചാബിൽ സ്ഥിര താമസമാക്കിയവരാണ്. മരിച്ചവരിൽ 25 വയസ്സ് തോന്നിക്കുന്ന യുവാവിന്‍റേതൊഴിച്ചുള്ള മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴേകാലോടെയാണ് വാതകചോർച്ച ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ നിരവധി ആളുകൾ വീടുകളിലും സമീപപ്രദേശങ്ങളിലും ബോധരഹിതരായി വീഴുകയായിരുന്നു.
സ്ഥലത്ത് രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുകയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള രക്ഷാദൗത്യസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗ സംഘവും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ജനസാന്ദ്രതയേറിയ പ്രദേശമായതിനാൽ ആളുകളെ ഇവിടെനിന്ന് ഒഴിപ്പിക്കുകയാണ്. സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ പൊലീസ് സീൽ ചെയ്തിട്ടുണ്ട്
വാതകം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന വിധത്തിലുള്ളതാണെന്നും വാതകം നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണകാരണമെന്നും ലുധിയാന സിവിൽ സർജൻ ഡോ. ഹതീന്ദർ കൗർ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…