cricket

അങ്ങാടിയിൽ തോറ്റതിന് ‘സോഫയോടോ’പാകിസ്ഥാൻ സൂപ്പർ ലീഗിൽ സ്വന്തം ടീം തോറ്റതിന്റെ ദേഷ്യം സോഫയോട് തീർത്ത് വസീം അക്രം

ഇസ്‍ലാമബാദ് ; പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിൽ സ്വന്തം ടീം കളി തോറ്റ ദേഷ്യം മുന്നിലിരുന്ന സോഫയോട് തീർത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വസീം അക്രം. ലീഗിലെ കറാച്ചി കിങ്സ് ടീമിന്റെ പ്രസിഡന്റാണ് വസീം അക്രം. ലീഗിൽ മുൾട്ടാൻ സുൽത്താൻസുമായി നടന്ന മത്സരത്തിൽ മൂന്നു റൺസിനായിരുന്നു കറാച്ചി കിങ്സിന്റെ തോൽവി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട അക്രം, വിഐപി ഗാലറിയിൽ തനിക്കു മുന്നിലുണ്ടായിരുന്ന സോഫയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇത് കൃത്യമായി ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു.

ആദ്യം ബാറ്റു ചെയ്ത മുള്‍ട്ടാൻ സുൽത്താൻസ് 20 ഓവറിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി 196 റൺസാണ് നേടിയത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‍വാന്റെ തകർപ്പൻ ബാറ്റിങ്ങാണ് സുൽത്താൻസിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കറാച്ചി, പൊരുതി ഒരു പന്തിൽ അഞ്ച് റൺസ് നേടിയാൽ വിജയിക്കാം എന്ന നിലയിലെത്തിച്ചെങ്കിലും അവസാന പന്തിൽ ഒരു റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ലീഗിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ കറാച്ചി നാലിലും തോറ്റിരുന്നു

Anandhu Ajitha

Recent Posts

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 mins ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

45 mins ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

1 hour ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

1 hour ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

1 hour ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

2 hours ago