Tuesday, May 14, 2024
spot_img

അങ്ങാടിയിൽ തോറ്റതിന് ‘സോഫയോടോ’
പാകിസ്ഥാൻ സൂപ്പർ ലീഗിൽ സ്വന്തം ടീം തോറ്റതിന്റെ ദേഷ്യം സോഫയോട് തീർത്ത് വസീം അക്രം

ഇസ്‍ലാമബാദ് ; പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിൽ സ്വന്തം ടീം കളി തോറ്റ ദേഷ്യം മുന്നിലിരുന്ന സോഫയോട് തീർത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വസീം അക്രം. ലീഗിലെ കറാച്ചി കിങ്സ് ടീമിന്റെ പ്രസിഡന്റാണ് വസീം അക്രം. ലീഗിൽ മുൾട്ടാൻ സുൽത്താൻസുമായി നടന്ന മത്സരത്തിൽ മൂന്നു റൺസിനായിരുന്നു കറാച്ചി കിങ്സിന്റെ തോൽവി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട അക്രം, വിഐപി ഗാലറിയിൽ തനിക്കു മുന്നിലുണ്ടായിരുന്ന സോഫയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇത് കൃത്യമായി ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു.

ആദ്യം ബാറ്റു ചെയ്ത മുള്‍ട്ടാൻ സുൽത്താൻസ് 20 ഓവറിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി 196 റൺസാണ് നേടിയത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‍വാന്റെ തകർപ്പൻ ബാറ്റിങ്ങാണ് സുൽത്താൻസിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കറാച്ചി, പൊരുതി ഒരു പന്തിൽ അഞ്ച് റൺസ് നേടിയാൽ വിജയിക്കാം എന്ന നിലയിലെത്തിച്ചെങ്കിലും അവസാന പന്തിൽ ഒരു റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ലീഗിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ കറാച്ചി നാലിലും തോറ്റിരുന്നു

Related Articles

Latest Articles