വാട്ടർ മെട്രോ
കൊച്ചി : താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ‘വാട്ടർ മെട്രോ’ സർവീസുകളുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് വാട്ടർ മെട്രോ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് വാട്ടർ മെട്രോയിൽ സർവീസുകൾ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വാട്ടർ മെട്രോയിൽ ഒരു കാരണവശാലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘വാട്ടർ മെട്രോയിലെ ബോട്ടുകളുടെ ഡിസൈൻ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ ആധാരമാക്കിയുള്ളതാണ്. രാജ്യാന്തര തലത്തിലുള്ള സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള മികച്ച ബോട്ടുകളാണത്. ഇതിൽ യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്താനുള്ള കൃത്യമായ ക്രമീകരണമുണ്ട്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും കൂടുതൽ ആളുകൾക്കു യാത്ര ചെയ്യാൻ സാധിക്കില്ല. അനുവദനീയമായ എണ്ണം തികഞ്ഞാൽ അതിൽ കൂടുതൽ പേർക്ക് അകത്ത് പ്രവേശിക്കാനാകില്ല. നൂറു വരെ അനുവദനീയമാണെങ്കിലും 101 ആയാൽ പോകാനാകില്ല. അതുകൊണ്ട് കൂടുതൽ പേർ കയറുമെന്ന ആശങ്ക വേണ്ട’’ – ബെഹ്റ പറഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…