'We are beyond a call'; The US Ambassador said that the friendship between India and America is strong
ദില്ലി: ഇന്ത്യയ്‌ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഒരു വിളിക്കപ്പുറം തങ്ങൾ ഉണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും എറിക് പറയുന്നു. ഗണേശ ചതുർത്ഥി ദിനത്തിൽ മുംബൈയിൽ പൂജാപന്തൽ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ചിലപ്പോൾ ഇരുരാജ്യങ്ങൾക്കും നേരിടേണ്ടി വരുന്നത് ഒരേ ശത്രുക്കളെ ആയിരിക്കും. ഒരുമിച്ച് നിൽക്കുമ്പോൾ എല്ലായ്‌പ്പോഴും നമ്മൾ ശക്തരാണ്. അങ്ങനെ നിൽക്കുമ്പോൾ അവിടെ പുരോഗതിയും ഉണ്ടാകുന്നു. ഇന്ത്യയുടെ അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുൾപ്പെടെ പ്രത്യേകമായ ഇടം നൽകുന്നുണ്ട്. ഇന്ത്യയ്‌ക്ക് എപ്പോഴൊക്കെ ആവശ്യമുണ്ടോ അപ്പോഴെല്ലാം ഒരു വിളിക്കപ്പുറം ഞങ്ങളുടെ സഹായവും ഉറപ്പ് നൽകുന്നുണ്ട്. ഇന്ത്യ നേരിടേണ്ടി വരുന്ന വെല്ലുവിളികളിൽ അവർക്ക് പിന്തുണയുമായി അമേരിക്ക എപ്പോഴുമുണ്ടാകും. ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടേണ്ട ആവശ്യം ഞങ്ങൾക്കില്ല. എങ്കിലും ചൈനയുമായുള്ള അതിർത്തി തർക്കങ്ങളിൽ ഉൾപ്പെടെ പല വിഷയങ്ങളിലും ഇന്ത്യയുമായി യോജിച്ച നിലപാട് ഞങ്ങൾ അറിയിച്ചിട്ടുണ്ടെന്നും’ എറിക് പറയുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…