Kerala

നമ്മൾ ഒരുമിച്ചുള്ള ഒരു യാത്രയുടെ തുടക്കം ! മണ്ഡലത്തിലെ സമ്മതിദായകർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറഞ്ഞ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ !

തിരുവനന്തപുരം : വരുന്ന നാളുകളിൽ എല്ലാവരും ഒന്നിച്ചു നിന്ന് പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ . മണ്ഡലത്തിലെ നല്ലവരായ സമ്മതിദായകർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ താൻ നന്ദി പറയുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

“എൻ്റെ പ്രിയപ്പെട്ട പ്രവർത്തകർ കഴിഞ്ഞ 51 ദിവസത്തെ പ്രചരണത്തിലുടനീളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം പ്രാവർത്തികമാക്കാൻ നമുക്ക് ഒരുമിച്ചു നിന്ന് പ്രവർത്തിക്കാം. അത് എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വരാൻ പോകുന്ന തലമുറകൾക്ക് വേണ്ടി നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ കാര്യവുമിതാണ്. ഇന്നത്തേത് ഒരു പ്രചരണത്തിൻ്റെ അവസാനമായിരിക്കാം. എന്നാൽ നമ്മൾ ഒരുമിച്ചുള്ള ഒരു യാത്രയുടെ തുടക്കം കൂടിയാണിത് എന്ന് നമുക്ക് ഓർക്കാം. ” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Anandhu Ajitha

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

7 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

8 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

9 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

9 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

9 hours ago