We have not given away an inch of our land and will not give it away, the goal is defense self-sufficiency! Prime Minister Narendra Modi
ഗുജറാത്ത് : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ സേനാംഗങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ഭാരതത്തിലെ ഒരു ഇഞ്ച് ഭൂമിയിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന തന്റെ സർക്കാരിന്റെ ഉറച്ച നിലപാട് ആവർത്തിച്ചു. 21-ആം നൂറ്റാണ്ടിലെ ആവശ്യം മനസ്സിൽ വെച്ച്, സൈന്യത്തെയും സുരക്ഷാ സേനയെയും ആധുനിക സാങ്കേതികവിദ്യകൾ കൊണ്ട് സജ്ജീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ ഏറ്റവും ആധുനിക സൈനിക ശക്തികളിലേക്ക് രാജ്യത്തെ ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്നത് എന്നും, ഈ ശ്രമങ്ങൾക്ക് ഇന്ത്യൻ സേനയുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം നീങ്ങുമ്പോൾ, നിങ്ങളൊക്കെ ഈ സ്വപ്നത്തിന്റെ സുരക്ഷിതരായ സംരക്ഷകരാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
അതിർത്തി ടൂറിസം ദേശീയ സുരക്ഷയുടെ നിർണായക വശമാണെന്നും അത് പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെന്നും കച്ചിന് ഈ മേഖലയിൽ കാര്യമായ സാധ്യതകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗുജറാത്തിലെ കച്ചിലെ സർ ക്രീക്ക് ഏരിയയിലെ ലക്കി നാലയിൽ അതിർത്തി സുരക്ഷാ സേന, BSF, ഇന്ത്യൻ സൈന്യം, നേവി, എയർഫോഴ്‌സ് ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിക്കുമ്പോൾ, രാഷ്ട്രത്തിന്റെ സുരക്ഷയും പ്രതിരോധ സ്വയംപര്യാപ്തതയും ഉറപ്പാക്കാനുള്ള സർക്കാർ നടപടികളെയും അദ്ദേഹം വിശദീകരിച്ചു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…