ശബരിമല സന്നിധാനത്തെ ആഴി
പത്തനംതിട്ട : ശബരിമലയിൽ ദേവസ്വം ബോർഡിന്റെ ഗുരുതര അനാസ്ഥ. സന്നിധാനത്തെ ആഴി അണഞ്ഞതായി ഭക്തർ പരാതിപ്പെട്ടു. ഇന്നലെ രാത്രി അണഞ്ഞ ആഴിക്ക് ഇന്ന് രാവിലെ 11 മണിയോടെയാണ് വീണ്ടും തീ പകർന്നത്. ആഴി അണഞ്ഞ ശേഷം വീണ നെയ്ത്തേങ്ങകള് കരാറുകാര് വാരി മാറ്റിയെന്നും ആരോപണമുണ്ട്. മാസപൂജയ്ക്കായി തുറക്കുമ്പോള് മേല്ശാന്തി കത്തിക്കുന്ന അഗ്നി നടയടക്കുന്നതുവരെ കത്തിനില്ക്കണമെന്നിരിക്കെയാണ് ദേവസ്വം ബോർഡിന്റെയും ജീവനക്കാരുടെയും ഗുരുതര അനാസ്ഥയുണ്ടായത്. അതേസമയം പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
വിശേഷാവസരങ്ങളിലും മാസപൂജാവേളകളിലും ശബരിമല ക്ഷേത്ര നടതുറന്ന് ദീപം തെളിച്ചാല് ഉടന് തന്നെ ആഴിയിലേക്ക് അഗ്നി പകരുന്നതാണ് പ്രധാന ചടങ്ങ്. ഇതിന് ശേഷം മാത്രമേ അയ്യപ്പന്മാരെ 18-ാം പടി ചവിട്ടാന് അനുവദിക്കുകയുള്ളൂ. ഇന്നലെ ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നടതുറന്ന് ആഴിയിലേക്ക് അഗ്നി പകര്ന്നിരുന്നു. എന്നാല് രാത്രിയോടെ അഗ്നി കെട്ടുപോയി. ഇത് ജീവനക്കാരുടെ ശ്രദ്ധയില്പ്പെട്ടില്ല. ഇന്ന് രാവിലെ 11 മണിയോടെ ഭക്തരാണ് വിഷയം ചൂണ്ടിക്കാണിച്ചത്. തുടര്ന്നാണ് വീണ്ടും ആഴിയിലേക്ക് അഗ്നിപകര്ന്നതെന്നാണ് പരാതി.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…