Kerala

“കണ്ടത് ഭ്രാന്ത് പിടിച്ച ഭരണകൂടത്തിന്റെ നടപടികൾ !രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസം ജയിലില്‍ അടച്ചതുകൊണ്ട് മുഖ്യമന്ത്രിക്കെതിരായ സമരങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല ! ” – പ്രതികരണവുമായി പി.സി വിഷ്ണുനാഥ് എംഎല്‍എ; നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസം ജയിലില്‍ അടച്ചതുകൊണ്ട് മുഖ്യമന്ത്രിക്കെതിരായ സമരങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് എംഎല്‍എ. വഞ്ചിയൂര്‍ കോടതി പരിസരത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ പറയുന്നത് സമരക്കാരെ രാഹുല്‍ തടഞ്ഞില്ല എന്നാണ്. പുലര്‍ച്ചെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പ്രശ്നം തടയുന്നതിനെന്നാണ്. ഇതിന് മുന്‍പ് ഒരു കള്ളക്കേസില്‍ സര്‍ക്കാര്‍ രാഹുലിനെ പ്രതിയാക്കിയ സാഹചര്യത്തില്‍ രാഹുല്‍ നേരിട്ട് ഹാജരായതാണ്. അന്ന് ഒരു തരത്തിലുള്ള പ്രതിഷേധവും ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ എന്തൊക്കെ പീഡനമാണ് രാഹുല്‍ അനുഭവിച്ചത്. വെളുപ്പിന് അറസ്റ്റ് ചെയ്യുന്നു, എ.ആര്‍ ക്യാമ്പില്‍ കൊണ്ടുപോകുന്നു. മാദ്ധ്യമങ്ങളോട് വിഷയം പറയുന്നില്ല.

ഈ നിലയില്‍ ഭ്രാന്ത് പിടിച്ച ഭരണകൂടത്തിന്റെ നടപടികളാണ് ഇവിടെ കണ്ടത്. 14 ദിവസം രാഹുലിനെ ജയിലില്‍ അടച്ചതുകൊണ്ട് പിണറായി വിജയനെതിരായ സമരങ്ങള്‍ ഒന്നും തന്നെ അവസാനിക്കാന്‍ പോകുന്നില്ല. ഈ നിമിഷം മുതല്‍ പ്രതിഷേധം മുന്നോട്ട് പോകും” – പി.സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.

അതേസമയം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് സാംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിനെ പൂജപ്പുര ജയിലിൽ എത്തിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലും പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ജയിൽ ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളിനും ഇടയാക്കി.
വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ഫാസിസ്റ്റ് നയമാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു. നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കും

B4 Admin

Recent Posts

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

4 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

5 hours ago

എഐയും ഡാറ്റാ സെന്ററുകളും ഇനി പരസ്പരം വളർത്തും. അന്താരാഷ്ട്ര ശ്രദ്ധ നേടി മലയാളി ഗവേഷകന്റെ പഠനം

ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…

6 hours ago

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

20 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

20 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

21 hours ago