ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും ജനപ്രിയ വാരികയായിരുന്ന മംഗളം പ്രസിദ്ധീകരണം നിർത്തുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് വാരികയുടെ പ്രസിദ്ധീകരണം നിർത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മംഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങളും നഷ്ടത്തിലാണ്. കൊവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റിന്റെ വില ഉയര്‍ന്നതുമാണ് വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
എംസി വർഗീസ് ആണ് 1969-ൽ മംഗളം മാസിക ആരംഭിച്ചത്. മംഗളം പബ്ലിക്കേഷൻസാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. 1984-ൽ ഇതിന് 1.7 ദശലക്ഷം കോപ്പികൾ പ്രചരിച്ചിരുന്നു. പിന്നീട് പ്രവാസികൾക്കായി ഒരു പ്രത്യേക അന്താരാഷ്ട്ര പതിപ്പും പ്രസിദ്ധീകരിച്ചിരുന്നു. നോവലുകളും, സിനിമ വിശേഷങ്ങളും, ചലചിത്ര താരങ്ങളുടെ അഭിമുഖങ്ങളും മംഗളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുളള വാരികയായിരുന്നു മംഗളം. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയെന്ന റെക്കോർഡും മംഗളം സ്വന്തമാക്കിയിട്ടുണ്ട്. ഈ റെക്കോർഡ് ഭേദിക്കാൻ മറ്റു വാരികകൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…