രാജ്ഗഢ് (മധ്യപ്രദേശ്): ഗ്രാമോത്സവത്തിന്റെ സമാപനത്തോടെ ഝീരി ഗ്രാമം വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക്. നേരത്തെ തന്നെ ‘സംസ്കൃത ഗ്രാമം’ എന്ന നിലയിൽ ശ്രദ്ധ നേടിയ ഝീരിയെ മൂന്ന് ദിവസത്തെ ഗ്രാമോത്സവത്തിന് പിന്നാലെ ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി (ഭയ്യാജി ജോഷി) ‘വികാസഗ്രാമമായി’ പ്രഖ്യാപിച്ചു. ഗ്രാമത്തിൽ മൂന്ന് ദിവസം തങ്ങിയ ഭയ്യാജി ജോഷി വിവിധ വിഭാഗങ്ങളിലുള്ള ഗ്രാമീണരുമായി സംവദിക്കുകയും ഗ്രാമത്തിന്റെ സമഗ്രവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
സ്ത്രീകൾ, യുവാക്കൾ, ഗ്രാമവികസന സമിതി പ്രവർത്തകർ എന്നിവരുമായി നടത്തിയ ചർച്ചകളിൽ ഗ്രാമത്തിന്റെ സമഗ്രവികസനം, കുടുംബമൂല്യങ്ങൾ, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഐക്യം, സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി. കുട്ടികളെ സംസ്കാരസമ്പന്നരും ദേശബോധമുള്ളവരുമായി വളർത്തുന്നതിൽ കുടുംബത്തിനും സമൂഹത്തിനുമുള്ള ഉത്തരവാദിത്തം വലുതാണെന്ന് ഭയ്യാജി ജോഷി പറഞ്ഞു. ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം കുടുംബമാണെന്നും അവിടെ പകർന്നുനൽകുന്ന മൂല്യങ്ങൾ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള കരുത്ത് ഇന്നത്തെ യുവതലമുറയ്ക്കുണ്ടെന്നും ശാസ്ത്രം, സാങ്കേതികവിദ്യ, കൃഷി, ബഹിരാകാശം, സുരക്ഷ, കായികം തുടങ്ങി വിവിധ മേഖലകളിൽ യുവാക്കൾ ആഗോളതലത്തിൽ രാജ്യത്തിന്റെ പതാക ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളിൽ രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ‘ഭാരതത്തെ അറിയുക, ഭാരതത്തെ വിശ്വസിക്കുക, ഭാരതത്തെ നിർമ്മിക്കുക, ഭാരതത്തിന്റേതായിരിക്കുക’ എന്ന മനോഭാവം ജീവിതത്തിൽ സ്വീകരിക്കാൻ യുവസമൂഹം തയ്യാറാകണമെന്നും ഭയ്യാജി ജോഷി ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ യഥാർഥ സത്ത ഗ്രാമങ്ങളിലാണെന്നും അതുകൊണ്ടുതന്നെ ഗ്രാമവികസനം ദേശീയവികസനത്തിന്റെ അടിത്തറയാണെന്നും ഭയ്യാജി ജോഷി പറഞ്ഞു. കുടുംബാധിഷ്ഠിതവും സംസ്കാരാധിഷ്ഠിതവും വിദ്യാഭ്യാസപരവും പരിസ്ഥിതി സൗഹൃദപരവുമായ ഗ്രാമങ്ങൾ വളർന്നുവരണം. ഗ്രാമത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കാണുന്നതിലൂടെയാണ് യഥാർഥ ഗ്രാമവികസനം സാധ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തർക്കങ്ങൾ, മാലിന്യം, മയക്കുമരുന്ന്, വിവേചനം തുടങ്ങിയ സാമൂഹിക തിന്മകളിൽ നിന്ന് ഗ്രാമങ്ങളെ മോചിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വിവേചനരഹിതമായ ഗ്രാമവും സമൂഹവും കെട്ടിപ്പടുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭരണഘടനയുടെ ആമുഖം തന്നെ ‘നമ്മൾ ഭാരതത്തിലെ ജനങ്ങൾ’ എന്ന ബോധത്തോടെയാണ് ആരംഭിക്കുന്നതെന്നും നാമെല്ലാവരും ഭാരതീയരാണെന്ന ഐക്യബോധത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഭാരത മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉയരുന്നതെന്നും ഭയ്യാജി ജോഷി പറഞ്ഞു.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…