West Bengal in severe financial crisis; Central funds are diverted and spent by state governments; Bengal Governor CV Ananda Bose criticized
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ കടുത്ത സാമ്പത്തിക തകർച്ചയിലാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുന്നു എന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
“സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്നതിൽ എനിക്ക് വളരെയധികം വിഷമമുണ്ട്. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി നിരവധി വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. സാമ്പത്തിക തകർച്ച കണ്ടെത്തിയതിനാൽ സംസ്ഥാന സർക്കാരിനോട് ധവളപത്രം ആവശ്യപ്പെട്ടിട്ടുണ്ട്”.
ഭരണഘടനക്കുള്ളിലുള്ള ഏത് വിഷയത്തെ കുറിച്ചും മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കുക എന്നത് ഗവർണറുടെ ഉത്തരവാദിത്വമാണ്. 2024-25-ലെ കേന്ദ്ര ബജറ്റ് ജനങ്ങൾക്ക് അനുകൂലമാണ്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ വകമാറ്റാതെ ഫലപ്രദമായി വിനിയോഗിക്കാനുള്ള അവസരമാണ് കേന്ദ്രം നൽകുന്നത്. ബംഗാളിനെ സംബന്ധിച്ചിടത്തോളം ഇത് യുവജന സൗഹൃദ ബജറ്റാണ്. ഈ ബജറ്റ് ബംഗാളിന് ഒരു അനുഗ്രഹമാണെന്നും സിവി ആനന്ദ ബോസ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…