ഹാമില്‍ട്ടണ്‍: 2020ലെ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ ജെന്‍കിന്‍സ് സ്പിരിറ്റ് അവാര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്. കോവിഡ് മഹാമാരിയുടെ സമയത്ത് ഇംഗ്ലണ്ടിലേക്ക് ക്രിക്കറ്റ് ടീമിനെ അയച്ചതിനാണ് ബഹുമതി.എംസിസി പ്രസിഡന്റ് കുമാര്‍ സംഗക്കാരയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ രാജ്യാന്തര ക്രിക്കറ്റ് വേദി നിശ്ചലമായിരുന്നു. എന്നാല്‍ ബയോ ബബിള്‍ ഒരുക്കി പഴുതടച്ച സുരക്ഷ വാഗ്ദാനം ചെയ്ത് വിന്‍ഡിസിനെ ഇംഗ്ലണ്ട് പര്യടനത്തിനായി ക്ഷണിച്ചു. വിന്‍ഡിസ് വനിതാ, പുരുഷ ടീമുകള്‍ ഇംഗ്ലണ്ടിലേക്ക് എത്തുകയും ചെയ്തു.
മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇവിടെ ഇംഗ്ലണ്ട് നേടിയെങ്കിലും ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ ഹോള്‍ഡറും കൂട്ടരും സമ്മതം മൂളിയതാണ് വലിയ കയ്യടി നേടിയത്. ബിബിസിയും എംസിസിയും ചേര്‍ന്നാണ് ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ ജെന്‍കിന്‍സ് അവാര്‍ഡ് നല്‍കുന്നത്. ക്രിക്കറ്റ് നമുക്ക് വളരെ അധികം ആശ്വാസം നല്‍കിയ വര്‍ഷമാണ് ഇത്, ഇവിടെ ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ വിന്‍ഡിസ് ടീം കാണിച്ച ധൈര്യത്തെ നമ്മള്‍ വിലമതിക്കേണ്ടതുണ്ട്. ക്രിക്കറ്റിന്റെ സ്പിരിറ്റിനെ എല്ലാ അര്‍ഥത്തിലും ഉള്‍ക്കൊള്ളുകയാണ് അവര്‍ ചെയ്തത് എന്ന് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ച് എംസിസി പ്രസിഡന്റ് കുമാര്‍ സംഗക്കാര പറഞ്ഞു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…