വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ കടൽ ഭിത്തി ഉടൻ നിർമ്മിച്ച് കോളനി നിവാസികളുടെ ജീവൻ രക്ഷിക്കണമെന്നും കടൽ കയറിയ തകർന്ന വീടുകളുടെ ഉടമസ്ഥർക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി പുതിയങ്ങാടി ഏരിയ കമ്മിറ്റി, പുതിയങ്ങാടി വില്ലേജ് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച ജനകീയ ധർണ്ണയിൽ നിന്ന്
കോഴിക്കോട് : കടലാക്രമണത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ കടൽ ഭിത്തി ഉടൻ നിർമ്മിച്ച് കോളനി നിവാസികളുടെ ജീവൻ രക്ഷിക്കണമെന്നും കടൽ കയറിയ തകർന്ന വീടുകളുടെ ഉടമസ്ഥർക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി പുതിയങ്ങാടി ഏരിയ കമ്മിറ്റി, പുതിയങ്ങാടി വില്ലേജ് ഓഫിസിന് മുന്നിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബിജെപി ജില്ല മത്സ്യ സെൽ കോഡിനേറ്റർ പി.കെ.ഗണേശൻ ധർണ്ണ ഉദ്ഘാടനം ചെയ്തു
ഏരിയ പ്രസിഡന്റ് ടി.പി. സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യ പ്രഭാഷണവും ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ സമാപന പ്രസംഗവും നടത്തി
എസ്.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് രോഹിണി ഉണ്ണികൃഷ്ണൻ , കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ , മണ്ഡലം കമ്മിറ്റി അംഗങ്ങളായ റാണി രതീഷ് , ചിത്രകാർത്തികേയൻ, സൗമ്യ സുഭീഷ് , ഏരിയ ജനറൽ സെക്രട്ടറിമാരായ പ്രേംനാഥ്, മാലിനി സന്തോഷ്, മഹിള മോർച്ച മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, രാജേഷ്, സുഭീഷ് , കാർത്തികേയൻ, രാമക്യഷ്ണൻ മാസ്റ്റർ, അനിൽകുമാർ എന്നിവർ ധർണ്ണയിൽ പ്രസംഗിച്ചു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…