ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാൻ. ലൂസിഫർ എന്ന ചിത്രം സമ്മാനിച്ച ആവേശവും രോമാഞ്ചവുമെല്ലാം അത് പോലെയോ അതിനേക്കാളോ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ നിന്ന് മലയാളി പ്രതീക്ഷിച്ചു. സിനിമയ്ക്ക് ലഭിച്ച പ്രീ ബുക്കിംഗ് അതാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. പല വാസ്തവങ്ങളെയും തച്ചു തകർത്ത് പുതിയ അജണ്ടകൾ നിർമ്മിക്കുവാൻ തിരക്കഥയിൽ നടത്തിയ ശ്രമങ്ങളായിരുന്നു അതിനു കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ എമ്പുരാന്റെ യാഥാർഥ്യം എന്തെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് അനന്തപുരി ഹിന്ദുമഹാസമ്മേളനം. വിഷയത്തിൽ സുദീഘമായ ചർച്ച ഏപ്രിൽ 1 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വർമ ട്രാവൽസ് പെട്രോൾ പമ്പിന് എതിർവശത്തുള്ള അനന്തപുരി ഹിന്ദുമഹാസമ്മേളനം കാര്യാലയത്തിൽ വച്ച് നടക്കും.
ശ്യാം ബാബു കോറോത്ത് (ജനം ടി വി), ആർ പ്രദീപ് (ജന്മഭൂമി ),സനോജ് നായർ (തത്വമയി ടിവി ),ഡോ. കെ.എൻ.എം പിള്ള (ഭാരതീയ വിചാരകേന്ദ്രം ),ഷാജു വേണുഗോപാൽ (ക്ഷേത്രസംരക്ഷണ സമിതി ), എ കെ എൻ അരുൺ (ഹിന്ദു ധർമ്മപരിഷദ് ) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…