Kerala

‘അരിക്കൊമ്പനോട്‌ മനുഷ്യൻ കാണിച്ചത് കൊടും ക്രൂരത, കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണം’; മഞ്ചേശ്വരം മുതൽ സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്

തിരുവനന്തപുരം: അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബു എന്ന ഓട്ടോ ഡ്രൈവറാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിരിക്കുന്നത്. ചിന്നക്കനാലിലേക്ക് അവനെ തിരികെ എത്തിക്കണമെന്നാണ് ഒറ്റയാൾ സമരത്തിലൂടെ രേവദ് ബാബു ആവശ്യപ്പെടുന്നത്. അരിക്കൊമ്പനോട്‌ മനുഷ്യൻ കാണിച്ചത് കൊടും ക്രൂരതയാണെന്നാണ് ഈ യുവാവിന്റെ പക്ഷം. ആനയുടെ നിരപരാധിത്വം മലയാളികൾ തിരിച്ചറിയണം. ചിന്നക്കനാലിലോ ഇടുക്കിയിലോ ഒരാളെ പോലെ അരിക്കൊമ്പനെ കൊന്നിട്ടില്ല. ആനയുടെ ആവാസ്ഥവ്യവസ്ഥ മനുഷ്യർ കയ്യടക്കിയതുകൊണ്ടാണ് ആനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നതെന്ന് രേവദ് പറഞ്ഞു.

രേവദിന്റെ യാത്ര കാസർഗോട്ട് നിന്ന് ആരംഭിച്ചു. ഓരോ ദിവസവും 100 കിലോ മീറ്റർ സഞ്ചരിക്കും. നാട്ടുകാരുമായി വിഷയം സംവദിക്കും. സെക്രട്ടറിയേറ്റിലെത്തി വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിൽ കാണുക കൂടിയാണ് രേവദിന്റെ ലക്ഷ്യം.

anaswara baburaj

Recent Posts

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

5 mins ago

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

10 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

10 hours ago