തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ മികച്ച പുരോഗതിക്കായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തുടക്കമിട്ട എന്താണ് കാര്യം പദ്ധതിക്ക് മികച്ച പ്രതികരണം. തിരുവനന്തപുരം മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ദിവസവും ശരാശരി 200 ഫോൺ വിളികളാണ് ഇതിനായി പ്രത്യേകം തയാറാക്കിയ കോൾ സെന്ററിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇ-മെയിൽ, ക്യൂ ആർ കോഡ് സ്‌കാനിങ് മുഖേന 300ഓളം നിർദേശങ്ങളും ഇതുവരെ ലഭിച്ചിട്ടുണ്ട്. 14 വിഭാഗങ്ങളാക്കി തിരിച്ചാണ് വ്യത്യസ്ത അഭിപ്രായങ്ങൾ സ്വീകരിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും കൂടി വിലയിരുത്തിയാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തിന് വേണ്ടിയുള്ള മിഷൻ രേഖ തയാറാക്കുന്നത്. ഇതായിരിക്കും സ്ഥാനാർത്ഥിയുടെ പ്രകടന പത്രിക. ഇത് ജനങ്ങളുമായുള്ള തന്റെ കരാർ ആയിരിക്കുമെന്നും ഇതുവച്ച് തന്റെ പ്രകടനം വിലയിരുത്താമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.
അതേസമയം, അറിയിക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ടതാണെങ്കിൽ രാജീവ് ചന്ദ്രശേഖർ കോൾ സെന്ററിലേക്കു വിളിച്ചവരെ തിരിച്ചു വിളിക്കുകയും ചെയ്യുന്നുണ്ട്. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കോളുകൾ വരുന്നത്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഈ അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തി ഏപ്രിൽ 14ന് രാജീവ് ചന്ദ്രശേഖറിന്റെ പ്രകടന പത്രിക പ്രസിദ്ധീകരിക്കും.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…