പുതിയ സ്വകാര്യതാ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഒളിഞ്ഞിരുന്ന് മറ്റൊരു ഉപയോക്താവിന്റെ സ്റ്റാറ്റസ് കാണുന്നതും അവസാനമായി വാട്‌സാപ്പിൽ വന്ന സമയം പോലുള്ള വിശദാംശങ്ങൾ രഹസ്യമായി പിന്തുടരുന്നവരെയും തടയുന്നതാണ് വാട്‌സ്ആപ്പിലെ പുതിയ ഈ ഫീച്ചർ.
നിലവിൽ എല്ലാവരിൽ നിന്നോ കോണ്ടാക്‌ട് ലിസ്‌റ്റിൽ ഇല്ലാത്തവരിൽ നിന്നോ ഓൺലൈൻ, ലാസ്‌റ്റ് സീൻ വിവരങ്ങൾ തടയാനുളള സംവിധാനം വാട്‌സാപ്പ് നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ചില ആപ്പുകൾ വഴി ഇത്തരം സ്വകാര്യതയെ ലംഘിക്കാൻ സാധിക്കും. പുതിയ അപ്ഡേറ്റ് വഴി വാട്സാപ്പ് ഇവയും തടയുന്നു. ബിസിനസ് അക്കൗണ്ടുകൾക്ക് ഉൾപ്പടെ എല്ലാവിധ വാട്‌സാപ്പ് അക്കൗണ്ടുകൾക്കും ഈ പുതിയ അപ്ഡേറ്റ് ഫലപ്രദമാണ്.
ഒരു ഉപയോക്താവിന്റെ ഓൺലൈൻ സ്റ്റാറ്റസ് ആർക്കൊക്കെ കാണാനാകുമെന്നോ കാണാനാകുന്നില്ലെന്നോ എന്നത് തീരുമാനിക്കുന്ന ഈ പുതിയ സ്വകാര്യതാ ക്രമീകരണങ്ങൾ സ്വയമേവ പ്രവർത്തിക്കുന്നതാണ്. വാട്‌സ്ആപ്പിന്റെ ബാക്ക്എൻഡ് വഴിയാണ് ഫീച്ചർ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് എപ്പോൾ മുതൽ നടപ്പാക്കുമെന്ന് വാട്‌സാപ്പ് ഇതുവരെ അറിയിച്ചിട്ടില്ല.
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…