Wednesday, May 15, 2024
spot_img

ശല്യക്കാരിൽ നിന്ന് ലാസ്റ്റ് സീനും ഓൺലൈനുള്ളതും മറച്ച് വെക്കാം; തകർപ്പൻ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

പുതിയ സ്വകാര്യതാ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഒളിഞ്ഞിരുന്ന് മറ്റൊരു ഉപയോക്താവിന്റെ സ്റ്റാറ്റസ് കാണുന്നതും അവസാനമായി വാട്‌സാപ്പിൽ വന്ന സമയം പോലുള്ള വിശദാംശങ്ങൾ രഹസ്യമായി പിന്തുടരുന്നവരെയും തടയുന്നതാണ് വാട്‌സ്ആപ്പിലെ പുതിയ ഈ ഫീച്ചർ.

നിലവിൽ എല്ലാവരിൽ നിന്നോ കോണ്ടാക്‌ട് ലിസ്‌റ്റിൽ ഇല്ലാത്തവരിൽ നിന്നോ ഓൺലൈൻ, ലാസ്‌റ്റ് സീൻ വിവരങ്ങൾ തടയാനുള‌ള സംവിധാനം വാട്‌സാപ്പ് നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ചില ആപ്പുകൾ വഴി ഇത്തരം സ്വകാര്യതയെ ലംഘിക്കാൻ സാധിക്കും. പുതിയ അപ്ഡേ‌റ്റ് വഴി വാട്സാപ്പ് ഇവയും തടയുന്നു. ബിസിനസ് അക്കൗണ്ടുകൾക്ക് ഉൾപ്പടെ എല്ലാവിധ വാട്‌സാപ്പ് അക്കൗണ്ടുകൾക്കും ഈ പുതിയ അപ്ഡേ‌റ്റ് ഫലപ്രദമാണ്.

ഒരു ഉപയോക്താവിന്റെ ഓൺലൈൻ സ്റ്റാറ്റസ് ആർക്കൊക്കെ കാണാനാകുമെന്നോ കാണാനാകുന്നില്ലെന്നോ എന്നത് തീരുമാനിക്കുന്ന ഈ പുതിയ സ്വകാര്യതാ ക്രമീകരണങ്ങൾ സ്വയമേവ പ്രവർത്തിക്കുന്നതാണ്. വാട്‌സ്ആപ്പിന്റെ ബാക്ക്എൻഡ് വഴിയാണ് ഫീച്ചർ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് എപ്പോൾ മുതൽ നടപ്പാക്കുമെന്ന് വാട്‌സാപ്പ് ഇതുവരെ അറിയിച്ചിട്ടില്ല.

Related Articles

Latest Articles